കോലാഹലമോടു നല്ല

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

 

കോലാഹലമോടു നല്ല കോകിലാംഗനമാരുടെ
ആലാപം കേള്‍ക്കാകുന്നു പൂഞ്ചോലതന്നില്‍ കാന്ത
 
മലയമാരുതലോലമാലതീകുഞ്ജങ്ങള്‍ കാണ്‍ക
കാലോചിതമായുള്ളതും കാന്ത കല്പിച്ചാലും
 
അർത്ഥം: 

അല്ലയോ കാന്താ പൂഞ്ചോലതന്നില്‍ സന്തോഷത്തോടുകൂടിയുള്ള നല്ല കുയിലുകളുടെ ആലാപം കേള്‍ക്കാകുന്നു. ചന്ദനക്കാറ്റ്‌ ഇളകുന്നതായ പിച്ചക വള്ളിക്കുടിലുകള്‍ കണ്ടാലും. ഈ സന്ദര്‍ഭത്തില്‍ എന്തു വേണമെന്ന് കല്പിച്ചാലും.