സാദരമയി തവ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

 

ശ്ലോകം
ആശ്വാസ്യൈനം ദീനദീനം രുദന്തം
നിശ്വാസ്യൈവം കാന്തയാ ചാതിതാന്തം
ആയാന്തീം താം ഭീമസേനാ ഹി കുന്തീ-
മാവന്ദ്യോവാചാദരേണാരിഘാതീ
 
പല്ലവി:
 
സാദരമയി തവ മാതരിദാനീം പാദയുഗം കരുതുന്നേൻ
 
അനുപല്ലവി:
 
ഓദനരാശി ചമപ്പു സുതനിഹ മോദാല്‍ വന്നീടുമെന്നും
 
ചരണം:
 
എന്തൊരുദന്തമിതധുനാ ചൊന്നതു-
മന്തരണരോടു നിശാന്തേ
ചിന്ത വെടിഞ്ഞിഹ പറവതിനെന്നോ-
ടെന്തിഹ സംശയമയി തേ
അർത്ഥം: 

ശ്ലോകം
പത്നിയോടു കൂടി ദീനമായി വിലപിക്കുന്ന ആ ബ്രാഹ്മണനെ ആശ്വസിപ്പിച്ചെത്തിയ കുന്തീദേവിയെ വണങ്ങിക്കൊണ്ട് ഭീമന്‍ ഇങ്ങിനെ പറഞ്ഞു.

പദം
അമ്മേ, അവിടത്തെ തൃപ്പാദം ഞാന്‍ ആദരവോടെ വന്ദിക്കുന്നു. "ചോറും കറികളും ഉണ്ടാക്കിക്കോളൂ മകന്‍ വരും" എന്ന് ബ്രാഹ്മണരോടു പറഞ്ഞത് എന്താണ് ? എന്നോടു പറയാന്‍ എന്തിനു സംശയിക്കുന്നു?