മാരുതനന്ദന ശൃണു

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

പല്ലവി:
മാരുതനന്ദന ശൃണു വൈകാതെ മാമകമാകിയ വചനം

അനുപല്ലവി:
ബകനാകുന്ന നിശാചാരനാലിവര്‍ബഹുതരമുഴലുന്നല്ലൊ
 
ചരണം:1
ഓദനരാശിയിലമിതരസാളം
ഭോജനമൊരു നരനേയും
വ്യാജമകന്നു കൊടുക്കുമവര്‍
വനരാശിയിലഹരഹമവനായി
ചരണം 2
അന്നവുമമ്പൊടു കൈക്കൊണ്ടധുനാ
ചെന്നവനെ കൊലചെയ്ക
പരവശരാമിവരുടെ പരിതാപം
പരിചൊടകറ്റുക വീര
 
ചരണം 3
പരപരിതാപമകറ്റുകയല്ലോ
പൌരവരുടെ കുലധര്‍മ്മം
കുരു മമ വചനം തനയ വൃകോദര
കുരുകുലതിലക മഹാത്മന്‍
അർത്ഥം: 

അല്ലയോ വായുപുത്രാ എന്റെ വാക്കുകള്‍ കേട്ടാലും.  ബകനെന്ന രാക്ഷസനാല്‍  ഇവര്‍ വളരെ ബുദ്ധിമുട്ടുന്നു. ഓരോ ദിവസവും ചോറും സ്വാദിഷ്ഠമായ കറികളും ഒപ്പം ഓരോ നരനെയും ഇവര്‍ അവനു കഴിക്കാന്‍  വേണ്ടി കാട്ടിലേക്ക് വീഴ്ച കൂടാതെ അയക്കുന്നു. അല്ലയോ വീരാ നീ അന്നവും കൊണ്ടുപോയി അവനെ കൊന്ന് ഇവരുടെ താപത്തെ അകറ്റിയാലും. മറ്റുള്ളവരുടെ താപം അകറ്റലാണ് പുരുവംശജരുടെ ധര്‍മ്മം. കുരുകുല തിലകനായ ഭീമസേനാ എന്റെ വാക്കുകളെ നീ വേഗം അനുസരിച്ചാലും.