ശാപമിതുപോരുമയി സദയേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഇത്ഥം വദന്ത്യാം ഖലു തത്സഭായാം
പാർത്ഥപ്രിയായാം പരിശങ്കമാനാഃ
അന്ധോനൃപോ ഭൃത്യകരാവലംബീ
രുന്ധൻശപന്തീമിതിതാമവാദീത്
ശാപമിതുപോരുമയി സദയേ ബാലേ
ദ്രൗപദീ! നിശമയ മമ തനയേ!
ഉഗ്രതരയാ ഗിരാ വ്യത്യയ മാ
മാം ആഗ്രഹമതെന്തു തവ കഥയ
അർത്ഥം:
ശ്ലോകം:- ദ്രൗപദി ഇങ്ങനെ ശപിയ്ക്കുന്നത് കേട്ട്, അന്ധനായ രാജാവ് ധൃതരാഷ്ട്രർ അവളോട് പറഞ്ഞു.
പദം:- അല്ലയോ ദ്രൗപദീ, മകളേ, ശപിച്ചത് മതി, ഞാൻ പറയുന്നത് കേൾക്കൂ. നിനക്ക് എന്താണ് വേണ്ടത്? ആഗ്രഹം പറയൂ.