ധർമ്മപുത്രർ

ധർമ്മപുത്രർ 

Malayalam

കരുണാം വിധേഹി മയി കമലനാഭ

Malayalam
നിഷ്‌പ്രത്യുഹമഥോത്തരാപരിണയേ തസ്മിൻ സമാപ്തേ ശുഭേ
പ്രത്യാദിത്സുരസൗ സുയോധനഹൃതാം പൃത്ഥ്വിം സ്വകീർത്ത്യാ സമം
കൃഷ്ണം വൃഷ്ണിപതിം നതാർത്തിശമനം വിശ്വേശ്വരം ശാ‍ശ്വതം
ലക്ഷ്മീനാഥമുവാച ഭക്തിവിവശോ ധർമ്മാത്മജന്മാ ഗിരം
 
കരുണാം വിധേഹി മയി കമലനാഭ!
കരുണാം വിധേഹി മയി
 
ശരണാഗതോസ്മി തവ ചരണയുഗളം
 
സംസാരവാരിനിധിതന്നിൽ വീണുഴലുന്ന
പുംസാമശേഷാർത്തി തീർത്തുകൊൾവാൻ
 
കംസാരിയായ തവ കാരുണ്യമില്ലാതെ
കിം സാരമവലംബമാർത്തബന്ധോ!

വിജ്ഞാനസ്വരൂപനാം ലക്ഷ്മീശകൃപയാലേ

Malayalam
വിജ്ഞാനസ്വരൂപനാം ലക്ഷ്മീശകൃപയാലേ
യജ്ഞസേനനന്ദിനിയായീടുമിവളോടും
 
അജ്ഞാതവാസമൊരാണ്ടാനന്ദമൊടു ചെയ്തു
പ്രാജ്ഞ! നിന്നുടെ സവിധേ പ്രഥിതഗുണജലധേ!
 
ചനം മേ ശൃണു സുമതേ! മാത്സ്യഭൂപേന്ദ്ര!
വചനം മേ ശൃണു സുമതേ!
 
സോഹം ധർമ്മജൻ കങ്കൻ, വലലനായതു ഭീമൻ,
ഹാഹന്ത! ബൃഹന്നളയായതർജ്ജുനനല്ലൊ,
 
വാഹപാലകൻ നകുലൻ, സഹദേവൻ പശുപാലൻ,
മോഹനാംഗിയാം സൈരന്ധ്രി ദ്രുപദനൃപപുത്രി

കൃഷ്ണ സർവജഗന്നിയാമക

Malayalam
കൃഷ്ണ! സർവജഗന്നിയാമക! ശുദ്ധചിദ്ഘനരൂപാ!
വൃഷ്ണിവംശവതംസ! ഭരണകലാനദീഷ്ണമതേ
നമോസ്തു തേ വിധോവിധിനുതാ!
ഇന്നു താവക കരുണകൊണ്ടു പുനർജ്ജനിച്ചിതു ഞങ്ങൾ
ഉന്നതാ ഭവദീയനിരുപമഭക്തജനപരിപാലനോൽക്കതാ
നാളിൽനാളിലൊരോതരം വ്യഥയിത്ഥമണയുവതോർക്കവേ
നാളികേക്ഷണാ! വൈഷയികസുഖകാംക്ഷ മമ കുറയുന്നു ചേതസി
ജ്ഞാനപൂർവകമായ ഭക്തി ഭവിക്കുവാൻ ഭഗവാനേ!
മാനസം കനിയേങ്ങളിലെന്നുമതിനു തൊഴുന്നു തിരുവടി
നിർമ്മലാ! ശരദിന്തുകാന്തികരംബിതാനനരുചിര! ജയ ജയ

വേഗം പോയിനി നിങ്ങളാഗമവിധിപോലെ

Malayalam
വേഗം പോയിനി നിങ്ങളാഗമവിധിപോലെ
യാഗമാരംഭിച്ചാലും ആഗസ്സണയില്ലേതും
വേദവേദാംഗതന്ത്ര വേദാന്തവിജ്ഞന്മാരേ!
മേദുരമോദം കേൾക്ക! സാദരം ഞാൻ ചൊൽ വതും
ഭൂരിഭുജവിക്രമ ദാരിതവിരോധിയാം
മാരുതസുതനെ ഞാൻ പാരാതങ്ങയച്ചീടാം
ക്രവ്യാദബാധയവ നവ്യാജമകറ്റീടും
ഹവ്യഗവ്യാദി മേലിൽ ദിവ്യരേ! സഫലമാം

പരഭക്തിപൂർവം പണിയുന്നു ചേവടി

Malayalam
ഭസിതലസിതഗാത്രാ വഹ്നിവിദ്യോതനേത്രാ
വിധൂഗളദമൃതാർദ്രാ ധ്യാനയോഗേ വിനിദ്രാഃ
അഥ ഗീരീശ്സദൃക്ഷാഃ കേചിതാപുസ്സദീക്ഷാ
നിശിചരധുതസത്രാസ്താപസാ മിത്രപൗത്രം
 
 
പരഭക്തിപൂർവം പണിയുന്നു ചേവടി
പരഹംസ്യാഗ്ര്യരേ! ഇന്നു ഞാൻ.
പരമാർത്ഥമറിഞ്ഞേവം പരിശോഭിച്ചിടും നിത്യ-
പരിശുദ്ധരുടെ വേഴ്ച പുരുഷാർത്ഥപ്രദമത്രേ.
സുരനദിമുതലായോരരിയ തീർത്ഥജാലങ്ങ-
ളരികിൽ ചെല്ലുവോർക്കുള്ള ദുരിതം മാത്രമേ പോക്കൂ.
പരമകാരുണികരായ് ചരിക്കും തീർത്ഥപാദന്മാർ

ധീരാ മാരുതനന്ദനാ വൈരിദാരുണാ

Malayalam
ഇത്യുക്തവന്തമഥ ദുസ്സഹകോപവേഗാ-
ദ്ദന്ദഹ്യമാനമിവ ഹാസ്തിനമേവ ഗന്തും
ഉദ്യുക്തവന്തമനുനീയ സഹോദരം തം
പ്രാഹ സ്മിതേന സ യുധിഷ്ഠിര ഏധിതാന്ധ്യം
 
ധീരാ! മാരുതനന്ദനാ! വൈരിദാരുണാ! ധീരാ!
നേരായ് ഞാനുരയ്ക്കുന്ന സാരഗീരുകളൊന്നു
പാരാതെ ചെവിതന്നു നേരേ ധരിക്കുകിന്നു.
കാര്യമെന്തെന്നായാലും  ഭൂരികോപമോർത്താലും
ഘോരാപത്തിനിയലും കാരണമാമാരിലും
ക്രോധം ദിവ്യരെപ്പോലും ആധിയിലാഴ്ത്തിപോലും
ഹാ ധിഗ് ദുഷ്കൃതമൂലം സാധോ! മാറ്റുകീശീലം

പുറപ്പാടും നിലപ്പദവും

Malayalam
വിഖ്യാതാഃ പാണ്ഡുജാതാ ജതുഗൃഹദഹനാനന്തരം ജന്തുപൂർണ്ണം
കാന്താരാന്തമ്നിതാന്തം നിശിചരനിധനാ യാകലയ്യാസമന്താത്
പാഞ്ചാലാൻ പ്രാപ്യ കൃഷ്ണാം തദനു സമുപയമ്യാഗതാ അർദ്ധരാജ്യം
ഗാന്ധാരീശാദവാപ്താ സ്ഥിരസുഖമവസൻ കൃഷ്ണഭക്ത്യാർദ്രചിത്താഃ
  
നിലപ്പദം
 
ആര്യ ധർമ്മധീരധീകൾ- വീരശൗര്യ വാരിധികൾ
ദൂരിത നിഖിലാദികൾ ഭാരതഭവ്യനിധികൾ
ആർത്തവിദ്യാവിഭവന്മാർ ആർത്തരക്ഷാദീക്ഷിതന്മാർ
കീർത്തനീയചരിതന്മാർ കൃത്തസർവ്വശാത്രവന്മാർ
ചന്ദ്രകുലവിഭൂതികൾ ഇന്ദ്രതുല്യവിഭൂതികൾ

ആശരനാരി നിന്നെക്കൊണ്ടുപോയോരുശേഷം

Malayalam
ആശരനാരി നിന്നെക്കൊണ്ടുപോയോരുശേഷം
ആശു നീയെന്തൊരവിവേകം ചെയ്തു സരോഷം
ആഹവത്തിന്നു വരും രിപുക്കൾ സാഭിലാഷ-
മാകർണ്ണയ ഘോഷം

ദുഷ്കരമീവിപിനത്തിലാവാസം കേവലം

Malayalam
നികൃത്തകുചമണ്ഡലാ നിശിതമണ്ഡലാഗ്രേണ സാ
തരോദ രുധിരോക്ഷിതാ സുബഹുവിസ്വരം വിഹ്വലാ
നിശമ്യ നിനദം വനേ ഖലു നിലിമ്പസിന്ധോസ്തടാ
ന്നിരേത്യ നൃപപുംഗവാ നിജഗദുർന്നിജ പ്രേയസീം
 
ദുഷ്കരമീവിപിനത്തിലാവാസം കേവലം
ദുഷ്കർമ്മഫലമിതെല്ലാമോർക്കിലതിവേലം
 
ഇക്കൊടുങ്കാട്ടിലെന്തിനു വന്നതു സുശീലേ
നിഷ്കളമാനസേ നീ ചൊന്നാലുമോമലേ
 
ഉൾക്കാമ്പിൽ നിന്നെ ഇന്നതിഭീതയെന്നപോലെ
തർക്കിക്കുന്നേൻ ബാലേ

 

Pages