ധർമ്മപുത്രർ
ധർമ്മപുത്രർ
കാന്താരവിന്ദനയനേ കാമിനീമണേ കാന്തേ
അനുജ വീരാവതംസ
പല്ലവി:
	അനുജ വീരാവതംസ കോപിയായ്ക ചെറ്റും
	മനുജകുലമണിദീപമാരുതേ നീ
അനുപല്ലവി:
	സാഹസം ചെയ്യരുതൊട്ടും ചിന്തിയാതെ ബാല
	സാഹസമാപത്തിന്‍ അധിവാസമല്ലോ
	സന്തതം വിവേകശാലിയായവന്നു മുറ്റും
	ചിന്തിതകാര്യം സാധിക്കാമെന്നറിക
	കിഞ്ചന പിഴയാതെ നമ്മോടു വൈരി ചെയ്ത
	വഞ്ചന ഫലിച്ചീടുകയില്ല നൂനം
	കുഞ്ചിതാളകമാരായ ഗോപികമാര്‍ കിളി-
	കിഞ്ചിതേന രമിപ്പിച്ചു വിളങ്ങുന്ന
	മഞ്ജുളകാന്തികോലുന്ന മാധവന്റെ കൃപ
	തഞ്ചീടുന്നതാകില്‍ നമുക്കില്ല ഖേദം
	ഉള്‍ത്തളിരില്‍ നിരൂപിച്ച കാര്യമെല്ലാം പുരു-
	ഷോത്തമ കൃപകൊണ്ടു സാധിക്കാം മേലില്‍
ദുര്‍മ്മദന്‍ ദുര്യോധനനേവം
ദുര്‍മ്മദന്‍ ദുര്യോധനനേവം ചെയ്യുമെങ്കില്‍
	മന്നവന്‍ സമ്മതിക്കുമോ സത്യശീലന്‍
	ഹന്ത ജനകനറിഞ്ഞിട്ടത്രെ ചെയ്യുമെന്നാ-
	ലെന്തുഖേദം വെന്തുപോമെന്നാകിലിപ്പോള്‍
	വല്ലതെന്നാലും ഞങ്ങള്‍ക്കു മല്ലവൈരി തന്റെ
	പല്ലവ പാദങ്ങള്‍ ഗതിയല്ലോ നൂനം
ആരുനീയെവിടെനിന്നു
ആരുനീയെവിടെനിന്നു വന്നതിപ്പോളെന്റെ
	ചാരത്തുവന്നുരചെയ്ക വൈകിടാതെ
	കാരണമെന്നിയെ നിന്നെ കാണ്‍കയാലേ മമ
	പാരം വളരുന്നു പരിതോഷമുള്ളില്‍
രംഗം മൂന്ന്: ധര്‍മ്മപുത്രരും ആശാരിയും
പാരില്‍ കീര്‍ത്തിയുള്ള പാണ്ഡവന്മാരെ ഞാന്‍ സന്തോഷത്തോടേ ഇവിടെ നിങ്ങളെ കാണുന്നതിനായി വന്നു. എന്ന് ആശാരി പറയുമ്പോള്‍ ആരാണ് നീ എന്ന് ധര്‍മ്മപുത്രര്‍ ചോദിക്കുന്നു. എവിടെ നിന്നാണ് വരുന്നത്? വന്നതിന്‍റെ കാരണം എന്ത് എന്നിങ്ങനെ ചോദിക്കുന്ന ധര്‍മ്മപുത്രരോട് ഖനകന്‍, ഞാന്‍ ഒരു ആശാരി ആണ്, വിദുരര്‍ അയച്ചതാണ് എന്ന് പറയുന്നു. ദുഷ്ടനായ പുരോചനന്‍ ഇന്ന് തന്നെ അരക്കില്ലത്തിനു തീ വെക്കും. എന്നും ആശാരി പറയുന്നു. അപ്പോള്‍ ധര്‍മ്മപുത്രര്‍ ഞങ്ങള്‍ക്ക് പ്രയാസമുണ്ട് എങ്കിലും ശ്രീകൃഷ്ണന്‍റെ പാദാരവിന്ദങ്ങള്‍ ശരണമുണ്ട് എന്നും അറിയിക്കുന്നു.
വല്ലതെന്നാലും താതവാചാ വാണീടും
വല്ലതെന്നാലും താതവാചാ വാണീടും ഞങ്ങള്‍ക്കു
	നല്ലതല്ലാതെ വന്നീടാ നന്മതേ കേള്
തിരശ്ശീല
വല്ലതെന്നുവരികിലും
തിരശ്ശീല
തുഹിനകരകുലാവതംസമേ
പല്ലവി:
ശ്ലാഘ്യനാകും
ചരണം 1:
	ശ്ലാഘ്യനാകും തവാനുഗ്രഹത്തിനു ഞാന്‍
	യോഗ്യനായ്‌വരികയാലേ ഭാഗ്യമാഹന്ത മമ
	വാഗ്ഗോചരമല്ല വക്തുമിഹ പാര്‍ക്കിലധുനാ
[ഭവതുദർശനം ഭൂയോപിമാമുനേ ഭവഭീതിപരിമോചന]