ധർമ്മപുത്രർ

ധർമ്മപുത്രർ 

Malayalam

കൃഷ്ണ കൃഷ്ണ കൃപാനിധേ

Malayalam
സ്വര്യാതേഥ സുയോധനേ പിതൃഗിരാ തത്രാഭിഷിക്തോ രണ-
പ്രേതാജ്ഞാതികൃതോർദ്ധ്വദൈഹികവിധിർഭീഷ്മാത്തധർമ്മക്രമഃ
ദ്രൗണ്യസ്ത്രക്ഷതവിഷ്ണുരാതമവനേസ്സന്താനമപ്യാത്മനോ
ദൃഷ്ട്വാഃ ഹൃഷ്ടജനോ യുദ്ധിഷ്ഠിരനൃപസ്തുഷ്ടാവ ഇഷ്ടോ ഹരീം
 
കൃഷ്ണ കൃഷ്ണ കൃപാനിധേ! മമ കൃത്യമാശ്വദിധേഹി
വൃഷ്ണിവീര വിഹംഗവാഹന വിശ്വനായക പാഹി
ജയ ജയ ജനാർദ്ദന ഹരേ
ഗോരസപ്രിയ! ഗോപവിഗ്രഹ! ഗോപികാകുലജാര!
ഘോരസംസ്കൃതിദുഃഖനാശന! ഘോഷനാഥകുമാര! ജയജയ
വാസുദേവവരപ്രഭാമല! വാസവോപലദേഹ!
വാസവാനുജ! സർവസൽഗുണവാസവാരിധിഗേഹ ജയജയ

ഖേടാ കൗരവകീടാ! പോരിനായ് വാടാ

Malayalam
ഭീഷ്മദ്രോണഗുരുപ്രദർസിതജയോപായോഥാ ചായോധനം
കർത്തും നിശ്ചിതധീസ്തദാ ദ്രുപദജം സങ്കല്പ്യ സേനാപതിം
ഭീമാദീൻ പ്രിയസംഗരാൻ പ്രമദയൻ പ്രത്യർത്ഥിനഃകമ്പയൻ
സംഗ്രാമായ സമാഹ്വയച്ഛമനജസ്സർപ്പദ്ധ്വജം സാനുജം

ഖേടാ കൗരവകീടാ! പോരിനായ് വാടാ നമ്മോടും വാടാ ഞാനിനി
കൂടലർകുലപാടനപടുചൂടും‌രത്നങ്ങൾപാടും യശസാ
ഈടുള്ളനുജരോടുകൂടെ ഞാൻ ആടലെന്നിയെ അടല്പോരുതീടാം
നാടു ഞങ്ങടെ പാടേ ഹരിച്ചു കാടുവാഴിച്ച കഠുനദുർമ്മതേ!
കൂടകർമ്മങ്ങൾ കൂടെ നിന്നുടെ പാടവമെല്ലാം പടയിൽകാട്ടുക

 

ജയജയ ജനാര്‍ദ്ദന ജലരുഹവിലോചന

Malayalam
അത്രാന്തരേ സകലലോകഹിതാവതാരം
സാരോക്തിനിര്‍ഗ്ഗമിതസഞ്ജയമഞ്ജസൈതേ
ഭക്താര്‍ത്തിഭഞ്ജനപരം ഭഗവന്തമേവം
ശ്രീവാസുദേവമവദന്നരദേവവീര‍

കലുഷകരം സുഖനാശനമെന്നും

Malayalam
 
കലുഷകരം സുഖനാശനമെന്നും
കലഹത്തിന്നൊരു കാരണമെന്നും
 
കലയേ മാര്‍ഗ്ഗനിദര്‍ശകമെന്നും
കലയേ ഞാനിഹ ദേവനകര്‍മ്മം‍
 
എങ്കിലുമിന്നിഹ ഭൂപതിമാര്‍ക്കിഹ
പങ്കജസംഭവകല്പിതമല്ലോ
 
ശങ്കകളഞ്ഞു കളിച്ചീടുന്നേന്‍
പങ്കജലോചനപാദം ശരണം
 
സഹജസുയോധന ശകുനേ മാതുല
ചതിയിതിലരുതരുതേ
 

Pages