ഭീമൻ

ഭീമൻ (പച്ച)

Malayalam

ഘോരതാഡനങ്ങൾകൊണ്ടു

Malayalam

[[ ഘോരതാഡനങ്ങള്‍കൊണ്ടു ചോരനായ നീയുമിന്നു
ചോര വമിച്ചു കാലന്റെ ചാരവെ ചെന്നീടുമല്ലോ
 
ഭീരുതയില്ലനിന്റെ ആരവംകൊണ്ടെനിക്കേതും
ഫേരവനാദങ്ങള്‍ കേട്ടാല്‍ പേടിയുണ്ടോ കേസരിക്കു ]]
 

മല്ലലോചനേ മാ

Malayalam

സ്നിഗ്ദ്ധേരണ്യേ സുബഹുവിചരന്‍ വാനരേന്ദ്രാത്തസഖ്യോ
യുദ്ധേ ഹത്വാ നിശിചരവരം സാശരൌഘം കൃതാര്‍ത്ഥഃ
ബദ്ധാമോദൈരഖിലസുമനസ്സഞ്ചയൈരഞ്ചിതോയം
ശുദ്ധാം കാന്താം രഘുപതിരിവാവാപ ശുദ്ധാത്മികാം താം
 
പല്ലവി
മല്ലലോചനേ മാ കുരു ഖേദം
ചരണം 1
കല്യാണാലയേ നിന്നാല്‍ കാമിതങ്ങളായുള്ള
കല്‍ഹാരകുസുമങ്ങള്‍ കണ്ടാലും നീ
മെല്ലവേ ധരിച്ചാലും ഉല്ലാസമോടുതന്നെ
മല്ലവേണിയില്‍ മമ വല്ലഭേ വൈകാതെ
മല്ലലോചനേ മാ കുരു ഖേദം
ചരണം 2
അനുപമരൂപനാകും അനിലനന്ദനനായ

കൌരവന്മാരോടു സംഗരമിനി

Malayalam

കൌരവന്മാരോടു സംഗരമിനി
ഘോരമായി മുതിരുമന്നു നീ
വീര ഞങ്ങളുടെ ചാരവേവന്നു
വൈരിവീരരെ ഒടുക്കണം
മാരുതാത്മജ മഹാമതേ മയി
ഭൂരി തേ കരുണവേണമേ

ബാലത കൊണ്ടു ഞാൻ

Malayalam

ബാലതകൊണ്ടു ഞാന്‍ ചൊന്ന
വാക്കുകള്‍ കരുതീടായ്ക
കാലിണ കൈവണങ്ങുന്നേന്‍
കാരുണ്യാംബുധേ സോദര
 
അഗ്രജ നീ ജലധിയെ
വ്യഗ്രം കൂടാതെ കടന്ന
വിഗ്രഹം കാണ്‍മതിനുള്ളിലാഗ്രഹം
വളര്‍ന്നീടുന്നു

വാചം ശൃണു മേ

Malayalam

വാചം നിശമ്യ സമുപേത്യ കപേര്‍ബ്ബലീയാന്‍
വാലാഗ്രമസ്യ നഹി ചാലയിതും ശശാക
വ്രീളാനതോ ഗതധൃതിര്‍വ്വിവശോ വിവേകീ
പ്രോവാച വാനരവരം വചനം സശങ്കഃ
 
പല്ലവി
വാചം ശ്രൃണു മേ വാനരപുംഗമ
തേജോരാശേ സാദരമിപ്പോള്‍
 
ചരണം 1
പാശധരനോ നീ ചൊല്‍ക പാകവൈരിതാനോ വീര
കീശവരനല്ലെന്നതും കേവലം കരുതീടുന്നേന്‍
(വാചം ശൃണു മേ.. വാനരപുംഗവ)

ചരണം 2
സത്വസഞ്ചയങ്ങളിലും സത്വം നിന്നോളമില്ലാര്‍ക്കും
സത്വരമെന്നോടിദാനീം തത്വമുരചെയ്തീടേണം
(വാചം ശൃണു മേ)

ഭുവന കണ്ടകനായ

Malayalam

ഭുവനകണ്ടകനായ ദശകണ്ഠന്‍ തന്റെ
ഭവനം ചുട്ടെരിച്ചൊരു മഹാത്മാവാം
പവനന്ദനനായ ഹനുമാനെറയറിയാതെ
അവനിയിലൊരുവനിന്നേവനുള്ളു ശിവ ശിവ
(കുമതേ കാലം കളയാതെ ഗമിച്ചാലും
കപിവര വഴിയീന്നുകുമതേ)
 

വനചര തവകുല

Malayalam

വനചര തവ കുലമതിലുണ്ടു വായു-
തനയനായ്ക്കപികുലവരനാകും
ഹനുമാനാകിയ മമ സഹജനെ നിനച്ചെന്റെ
മനതാരില്‍ മടി നിന്നെക്കടന്നുപോവതിനിപ്പോള്‍
          
കുമതേ കാലം
കളയാതെ ഗമിച്ചാലും
കപിവരവഴിയീന്നുകുമതേ

നരന്മാരും സുരന്മാരും

Malayalam

നരന്മാരും സുരന്മാരുമൊരുമിച്ചു നേരെ
വരികിലുമൊരുഭയം നഹി മമ
വിരുതുള്ള മരുത്സുതനഹമെന്നതറിയാതെ
പറയായ്ക കപേ ഭീരുജനത്തോടെന്നതുപോലെ
 
(കുമതേ കാലം കളയാതെ ഗമിച്ചാലും കപിവര
വഴിയില്‍ നിന്നു കുമതേ)

വഴിയിൽ നിന്നു പോക

Malayalam

നിശ്ചിത്യ സോയമിതി തല്‍പഥി നിശ്ചലാത്മാ
പുച്ഛം നിധായ ജരസാര്‍ത്ത ഇവാത്ര ശിശ്യേ
ഗച്ഛന്‍ ഗദാഹതിപതന്‍ കദളീകദംബഃ
സ്വച്ഛന്ദശായിനമുവാച രുഷാ സ ഭീമഃ
 
പല്ലവി
വഴിയില്‍നിന്നു പോക വൈകാതെ വാനരാധമ
വഴിയില്‍നിന്നു പോക വൈകാതെ
പോകായ്കയില്‍ നിന്നെ

ചരണം 1
മുഴുത്ത കോപമോടടുത്തു ഞാന്‍ നിന്റെ
കഴുത്തിലമ്പൊടു പിടിച്ചുടന്‍
തഴച്ച നിന്നെ എറിഞ്ഞു ഞാന്‍
വഴിക്കു പോവതിനനാകുലം
(വഴിയില്‍നിന്നു പോക വൈകാതെ വാനരാധമ)
അറിഞ്ഞാലും നീ

മാൻ‌ചേൽ മിഴിയാളേ

Malayalam

മാഞ്ചേല്‍മിഴിയാളെ നിന്നാല്‍ വാഞ്ഛിതങ്ങളായീടുന്നോ-
രഞ്ചിതസൌെഗന്ധികങ്ങള്‍ അഞ്ചാതെകൊണ്ടന്നീടാം
 
പല്ലവി
ചഞ്ചലാക്ഷിമാരണിയും മൌലിരത്നമേ
 
(അല്പം കാലം തള്ളി)
ശൈലമുകളിലെന്നാലും ശക്രലോകത്തെന്നാകിലും
(വീണ്ടും കാലം വലിഞ്ഞ്)
വേലയില്ല തവ ഹിതം വിക്രമേണ സാധിപ്പാനും
 
 
തിരശ്ശീല

Pages