പുറപ്പാട്
തസ്യാത്മജ: പഞ്ച യുധിഷ്ഠിരാദ്യാ:
പ്രസ്വാ സമം ഹസ്തിനമദ്ധ്യവാത്സു: ബാല്യാത്
പ്രഭൃത്യാത്തഗുണേഷു തേഷു
പ്രദ്വേഷവന്ത: കില ധാര്‍ത്തരാഷ്ട്രാ:
സോമവംശതിലകന്മാര്‍ ശോഭയോടു നിത്യം
കോമളരൂപന്മാരാമശീലവാന്മാര്‍
പാകവൈരിതുല്യന്മാരാം പാണ്ഡുനന്ദനന്മാര്‍
ലോകരഞ്ജനശീലന്മാര്‍ ലോകപാലന്മാര്‍
കേളിയുള്ള ഗംഗാസുതലാളിതന്മാരായി
നാളീകനാഭങ്കല്‍ ഭക്തി നന്നാകവേ
നാഗകേതനനു വൈരം നാളില്‍ നാളില്‍ വളരവേ
നാഗപുരംതന്നിലവര്‍ നന്മയില്‍ വിളങ്ങി.