അര്‍ജ്ജുന വിഷാദ വൃത്തം

അര്‍ജ്ജുനവിഷാദവൃത്തം എന്ന ആട്ടക്കഥ

Malayalam

ശാരദ രജനി വരുന്നൂ

Malayalam

ശാരദ രജനി വരുന്നൂ തേരില്‍
താരക ഗണമാം മണിമാലയുമായ്
സാഗര തിരകള്‍ വര്‍ണ്ണനീരാളം
സ്വാഗതമേകാന്‍ നീളെ വിരിയേ്ക്ക.
രാഗം കലരും മുഖമൊടു നിശയാം
രാഗിണി ശശിയോടണയുന്നു.
മുല്ല വിരിഞ്ഞു ചിരിച്ചെതിരേല്‍ക്കേ
മന്ദാനിലനോ വെണ്‍ചാമരമായ്!
കളകള രവമൊടു കൂടണയും
കിളികളവള്‍ക്കൊരു ശുഭശകുനം

പഞ്ചപുരുഷന്മാര്‍ക്കു കാന്തയായ് കഴിഞ്ഞീടും

Malayalam

പഞ്ചപുരുഷന്മാര്‍ക്കു കാന്തയായ് കഴിഞ്ഞീടും
പാഞ്ചാലി തന്നിലീ സൈന്ധവന്‍ ഭ്രമിയ്ക്കുമോ?
മാരദാഹാലല്ല, വൈരാലതെല്ലാം.
ആ, രണാങ്കണത്തില്‍ നിന്നും, ആരണ്യേ ഗമിച്ചു
പരമേശപാദം ഭജിച്ചു, വരങ്ങള്‍ ലഭിച്ചു
അരികളിനിയിവനു തൃണ സദൃശമറികോമലേ!
 

പാഞ്ചാലി തന്നിലല്ലോ കൗതുകം

Malayalam

പാഞ്ചാലി തന്നിലല്ലോ കൗതുകം
വഞ്ചനയെന്നോ,ടെല്ലാം നാടകം
ഇജ്ജനമെല്ലാം ചൊല്ലി ദൂഷണം!
ലജ്ജയില്ല, കാന്തനെന്തും ഭൂഷണം
ആളിമാര്‍ പറഞ്ഞെന്നോടു താവക-
കേളികള്‍ കാമ്യകവനേ, കാമുക!
ദ്രൗപദിയെ വിജനേ, നീ അപഹരിച്ചതും
ആപത്തറിഞ്ഞു പതികള്‍ വീണ്ടെടുത്തതും
നിന്നോടേറ്റതും, നീ തോറ്റതും, നൃപാ-
പിന്നീടേറ്റം നിന്ദ ചെയ്തയച്ചതും.

വരിക നീ സവിധേ, മധുമധുരാധരേ!

Malayalam

ശ്ലോകം
ഹൃദ്യേ സായാഹ്നകാലേ, പികശുകവിഗളല്‍ സാന്ദ്ര സംഗീതരംഗേ
ഉദ്യാനേ വീതമോദാം പരിഭവകലുഷാം ദുശ്ശളാം കോമളാംഗീം
സദ്യ: സിന്ധുക്ഷിതീശന്‍, ജയനമിതബലന്‍ വീരശൃംഗാരലോലന്‍
അത്യുത്സാഹം കലര്‍ന്നീ മധുരിമ തിരളും മഞ്ജുവാക്യം മൊഴിഞ്ഞാന്‍.

 

പദം
വരിക നീ സവിധേ, മധുമധുരാധരേ!
പരിഭവമെന്തധുനാ, ഗുണഗണധരേ!
പുലരൊളി സദാ ചിതറീടും നിന്മുഖം കാന്തേ
കലുഷമായ് കാറണിഞ്ഞീടാന്‍ കാരണമെന്തേ?
ഉല്ലസിച്ചുദ്യാനത്തില്‍ സല്ലപിക്കേണ്ടും കാലം
വല്ലഭേ! കളയൊല്ലാ, ചൊല്ലേണമെന്താകിലും.

Pages