വാര്‍ത്തയിതെന്തേ കേള്‍പ്പൂ
വാര്‍ത്തയിതെന്തേ കേള്‍പ്പൂ, ആര്‍ത്തയാം
ഇവള്‍ തന്റെ
നന്ദനനുമകാലം മൃതനായോ ഞാന്‍ മൂലം?
പുത്രദുഃഖാര്‍ത്തരാകും ജനനിമാരനേകം
ഭത്തൃവിയോഗാല്‍ നീറും വിധവകളനവധി
ബന്ധുക്കള്‍ ഹതരായോരായിരമബലകള്‍
അന്തികേ, വരുന്നപോല്‍, ഹന്ത! മേ, തോന്നീടുന്നു.
ദുശ്ശളേ! സഹോദരീ! ക്ഷമയാചിപ്പൂ പാര്‍ത്ഥന്‍
ദുസ്സഹമോര്‍ക്കുന്നേരം, തവ ദുര്‍ഗ്ഗതിയ്ക്കിവനേ മൂലം.