അര്‍ജ്ജുന വിഷാദ വൃത്തം

അര്‍ജ്ജുനവിഷാദവൃത്തം എന്ന ആട്ടക്കഥ

Malayalam

അരുതരുതിങ്ങനെയരുതേ

Malayalam

അരുതരുതിങ്ങനെയരുതേ, മുന്നം,
അരുളിയതൊക്കെയുമിന്നു മറന്നോ?
മരുവുക ധീരത വെടിയാതിന്നു
കരുതുക നീയൊരു ബാഹുജനെന്നും.
അനിലജസഹജ! തവസുതനവനെ
അനിതര കരബല വരഗുണനിധിയെ
കനിവില്ലാതെ ചതിച്ചു വധിച്ചവര്‍
ഇനി ദിനമധികം വാഴരുതവനിയില്‍.

നന്ദനന്ദന! ചൊല്ലൂ നന്ദനനില്ലാതിനി, മമ

Malayalam

നന്ദനന്ദന! ചൊല്ലൂ നന്ദനനില്ലാതിനി, മമ
മന്ദിരേ, ചെന്നു തവ, ഭഗിനിയോടെന്തു ചൊല്ലും?
എന്തിനീ രണവും ഭരണവും കൃഷ്ണാ!
ഹന്ത! പാര്‍ത്ഥനിനി മരണമേ നല്ലൂ.
 

അഭിമന്യു! എന്നരുമ സൂനോ!

Malayalam

അഭിമന്യു! എന്നരുമ സൂനോ!
അവിവേകം നീ കാട്ടിയല്ലോ.
എത്ര കഷ്ടം! ഞങ്ങളാറ്റുനോറ്റ മുകുളം
തത്ര കാണ്മതോ, വൈരികളാര്‍ത്തി തീര്‍ത്തൊരാഗളം
അറിയുന്നില്ലയോ, കൃഷ്ണാ! എന്‍ സുതന്‍
അഭിമന്യുവിന്‍ ദുരന്തം.
 

എതിര്‍ത്തു കുരുവീരര്‍ തന്‍

Malayalam

ഇടശ്ലോകം:
എതിര്‍ത്തു കുരുവീരര്‍ തന്‍, പടപൊടിച്ചു നിര്‍ഭീതനായ്
കുതിച്ചുയരുമഗ്നിപോല്‍, വിജയസൂനു മുന്നേറവേ
ചതിച്ചഥ ജയദ്രഥന്‍, കൊലനടത്തിയെന്നാശു കേ-
ട്ടതി വ്യസനിയര്‍ജ്ജുനന്‍, ഭുവിപതിച്ചു കേണീടിനാന്‍.

ധര്‍മ്മജ ഭീമാദി സോദരന്മാര്‍ക്കേതും

Malayalam

ധര്‍മ്മജ ഭീമാദി സോദരന്മാര്‍ക്കേതും
ധര്‍മ്മസമരേ, അപായം ഭവിച്ചിടാ
അന്തരമില്ലതി ഘോരമാം സംഗരം
ഹന്ത! പരന്തപ! ചെയ്തു നിരന്തരം
അന്തകവൈരിപ്രസാദത്തിനാലിന്നു
അന്തകതുല്യരാം വൈരികളെ വെന്നു
അശ്രാന്തയുദ്ധമീയാധിയ്ക്കു കാരണം
വിശ്രമിയേ്ക്കണം നീ, വേഗേന പോക നാം.

ആശ്രിതവത്സല! കേശവ കേള്‍ക്കണം

Malayalam

ശ്ലോകം
സംശപ്തകാനാം നിധനം കഴിഞ്ഞു
സന്തുഷ്ടനായ് യാത്രതിരിച്ച പാര്‍ത്ഥന്‍
സന്ത്രസ്തനായ് വീണ്ടുമകാരണത്താല്‍
സാരഥ്യമേകും സഖനോടിതോതി.

പദം
ആശ്രിതവത്സല! കേശവ കേള്‍ക്കണം
ആധിപൂണ്ടിടുന്നൂ എന്മനം അകാരണം
ഇടവിടാതിടങ്കണ്ണിന്‍ പുടമെന്തേ, തുടിക്കുന്നൂ?
ഇടറുന്നൂ മമ കണ്ഠം ഇടിയുന്നൂ മനസ്ഥൈര്യം.
അഖിലവുമറിയുന്ന സഖേ! ചൊല്ലൂ മറയ്ക്കാതെ
അരികളാലപകടം അടരിലെന്‍ സഹജര്‍ക്കോ?
 

കണ്ടകരാം, പര പാണ്ഡവന്മാരുടെ

Malayalam

കണ്ടകരാം, പര പാണ്ഡവന്മാരുടെ
ചണ്ഡപരാക്രമം നിഷ്പ്രഭമാക്കീടാം.
കണ്ഠമതഞ്ചുമെന്‍ ഖഡ്ഗം തകര്‍ത്തീടും
ഖണ്ഡിതം, വന്‍പടയോടെ ഞാന്‍ പോരുന്നു.

സിന്ധുഭൂപ! നമാമ്യഹം

Malayalam

ശ്ലോകം
വ്യര്‍ത്ഥം ഭവിച്ചു ഭഗവാന്‍ ഹരിതന്‍ പ്രയത്‌നം
യുദ്ധത്തിനേവരുമൊരുങ്ങിയ നാളിലിത്ഥം
സിന്ധുക്ഷിതീശ സവിധേ, ഫണികേതനന്‍െറ
ദൗത്യം വഹിച്ചൊരുവനെത്തിയുണര്‍ത്തി വാര്‍ത്താം.

Pages