അര്‍ജ്ജുന വിഷാദ വൃത്തം

അര്‍ജ്ജുനവിഷാദവൃത്തം എന്ന ആട്ടക്കഥ

Malayalam

ഇത്ഥം പറഞ്ഞുനടകൊണ്ടൊരു

Malayalam

ശ്ലോകം
ഇത്ഥം പറഞ്ഞുനടകൊണ്ടൊരു വിപ്രവൃന്ദം
ഹസ്തീപുരത്തിലുടനെത്തിയനുഗ്രഹിയേ്ക്ക
ഭക്ത്യാവണങ്ങി ഭുവിദേവകുലത്തെയെല്ലാം
പാര്‍ത്ഥന്‍ ഗമിച്ചു സവ സൈന്ധവ രക്ഷണാര്‍ത്ഥം.

യുദ്ധം വരുത്തും വിനകള്‍ക്കതിരുണ്ടോ?

Malayalam

രണ്ടാമന്‍:
യുദ്ധം വരുത്തും വിനകള്‍ക്കതിരുണ്ടോ?
ചിത്തം കലങ്ങി വസിപ്പൂ യമാത്മജന്‍.
മിത്രാത്മജന്‍ കര്‍ണ്ണനാരെന്നറിഞ്ഞതും
മിത്രാത്മജാത്മജഹൃത്തം തകര്‍ക്കുന്നു.
ബന്ധുക്കളെക്കൊന്നു കൈവന്ന ഭോഗങ്ങള്‍
ചിന്തിക്കിലാര്‍ക്കെന്തു സൗഖ്യം കൊടുത്തിടും.?
യാഗാശ്വരക്ഷയ്ക്കു പാര്‍ത്ഥന്‍ ഗമിയ്ക്കുന്നു
വേഗാലണഞ്ഞവനേകാമനുഗ്രഹം.

യാഗം നടക്കുന്ന വാര്‍ത്തയറിഞ്ഞിടാന്‍

Malayalam

രണ്ടാമന്‍:
യാഗം നടക്കുന്ന വാര്‍ത്തയറിഞ്ഞിടാന്‍
യോഗം തനിക്കു ലഭിച്ചതില്ലേ വിപ്രാ
വേഗം ഗമിക്കുക ഭൂമീ സുരന്മാര്‍ക്കു
നാകം നരപാല ഗേഹം ധരിക്കടോ

അന്തണ! എന്തിതാഘോഷം

Malayalam

ശ്ലോകം:
യുദ്ധം കഴിഞ്ഞു ഗുരുബാന്ധവ ഹത്യയോര്‍ത്തു
ചിത്തം തപിച്ചു മരുവീടിന പാണ്ഡവന്മാര്‍
ഹൃത്താപശാന്തിയതിനായി മഖം തുടങ്ങി
അത്തൗവ്വിലോതി, ചില വിപ്രരുമിപ്രകാരം.

പദം
ഒന്നാമന്‍:
അന്തണ! എന്തിതാഘോഷം, ഭൂമിപാല-
മന്ദിരേ എന്തു വിശേഷം?
താളമേള ഗീതം കേള്‍പ്പൂ, വേദമന്ത്രഘോഷം കേള്‍പ്പൂ
താലമേന്തി ബാലികമാര്‍ നീളെ നീളെ നില്‍പ്പൂ.
 

അത്യത്ഭുതം! പാര്‍ത്ഥശരം

Malayalam

ശ്ലോകം:
അത്യത്ഭുതം! പാര്‍ത്ഥശരം വിരോധിതന്‍
മൂര്‍ദ്ധാവുമായ് വാനിലുയര്‍ന്നനന്തരം
തത്താതനാം 'വൃദ്ധ'കരേ പതിച്ചഹോ!
തത്രാന്തരേ തസ്യതകര്‍ന്നു ശീര്‍ഷവും
 

Pages