ചെമ്പട

ചെമ്പട താളം

Malayalam

കാനനത്തിൽ വാണീടുന്ന

Malayalam
കാനനത്തിൽ വാണീടുന്ന മുനിനാരിയല്ലാ
വാനവർനാരിയുമല്ല നാഗിയുമല്ല
മാനുഷജാതിയിലൊരു മാനിനിയല്ലോ ഞാൻ
കാനനേ വന്നു നിങ്ങളെ കാണ്മാനായിത്തന്നെ

എന്തിവിടെ വന്നു നീയും

Malayalam
എന്തിവിടെ വന്നു നീയും അന്തർഗ്ഗതവും തേ
എന്തു നീയേതു കുലത്തിലുള്ളതു ധന്യേ?
ശാന്തന്മാരാം മുനികടെ കാന്തമാരിലേകയോ നീ?
കിന്തു നാകനാരിയോതാൻ നാഗനാരിയോ?

രാഘവസഹോദര കേൾ

Malayalam
രാമൻ പറഞ്ഞ മൊഴി കേട്ടു നിശാചരീ സാ
സൗമിത്രിതന്റെ സവിധേ നടകൊണ്ടു വേഗാൽ
കാമാതുരാ മധുരകോമളവാക്കിനാലേ
കാമം സ്തുതിച്ചു തരസാ തമുവാച ധീരം
 
രാഘവസഹോദര കേൾ രാഘവന്നരികിൽ നിന്നു
രാഗമൊടു നിന്നെയിഹ കാണ്മാനായി വന്നേൻ
 
ദാശരഥി ചൊല്ലി നിന്നെയാശു വന്നു കാണ്മാൻ
ആശയെനിക്കുള്ളിലതു സാധിപ്പാനായ്‌ക്കൊണ്ടു

 

ഈ വനത്തിലനേകം നാളുണ്ടു

Malayalam
ഈ വനത്തിലനേകം നാളുണ്ടു ഞാൻ വസിച്ചീടുന്നു
കേവലം വരഭാവേനം വരനായി നീ മരുവാനായ്
രാകേന്ദുവദന നിന്നെയകമഴിഞ്ഞു കാൺകയാൽ
മോഹന, തെളിഞ്ഞു ഹൃദയം നളിനാക്ഷ രണദക്ഷ!
മല്ലികവളർകോദണ്ഡന്നല്ലലണയിക്കും മേനി-
യല്ലോ നിന്നുടൽ രാജൻ ധൃതകാണ്ഡ സുകോദണ്ഡ!
മാരശരബാധയേതുമൊരുനേരവും സഹിയാ
വരനാകണമിപ്പോൾ നീ നൃപജാതം തൊഴും‌പാദ!

മങ്കമാരടികൂപ്പും നീയെന്തീ

Malayalam
മങ്കമാരടികൂപ്പും നീയെന്തീ വനത്തിൽ വാഴുന്നു
മങ്കയേ ചൊല്ലേണമേ മാനിനിബാലേ നീലവേണി
സുതനോ സുലളിതതനോ പീയൂഷവാണി
സുതനോ സുലളിതതനോ

രഘുവീര പാഹിമാം

Malayalam
ദശരഥനരപാലൻതോഴനാം ഗൃ‌ദ്‌ധ്രരാജൻ
ദശരഥസുതനാകും രാമനെക്കൊണ്ടുപോയി
നിശിചരലലനാ സാ രാവസ്യാനുജാതാ
സുരുചിരനിജവേഷാ രാമമേവം ജഗാദ
 
രഘുവീര പാഹിമാം സ്മരദൂനാമേനാം
രഘുവീര പാഹി പാഹി മാം
 
മീനകേതനസമാന നിന്നെയിഹ കണ്ടതിനാൽ
നയനം സഫലമായ് മേ നരവീരവരഘോര!
 

 

സഫലയതി ജന്മ മേ

Malayalam
ഗന്ധർവ്വനേവമുരചെയ്തു നടന്നനേരം
സീതാസഹോദരയുതശ്ശരഭംഗവാസം
ഗത്വാ മനോജ്ഞശരഭംഗകരാത്മവൃത്തിം
തുഷ്ടോ ദദർശ ശരഭംഗമൃഷിസ്തമൂചേ
 
സഫലയതി ജന്മ മേ രഘുവര, തവാഗതം
ദീനജനപാലക, മാനധനതിലക!
ബഹുകാലമുണ്ടിവിടെ അഹമാവസാമി തവ
മഹനീയമാഗമനമിഹ കാണ്മതിനായി
കണ്ടിഹ, ഭവാനെ ഞാനെന്റെ തനു കളവതിനു
മാന്യഗുണ, നിവസാമി ചണ്ഡകോദണ്ഡ!
പോകുന്നു ഞാനയേ, നാകേ ദയാനിധേ
നാകാലയാധാര രാകേന്ദുവദന!
രാമ ജയ രാമ ജയ ശ്യാമളകളേബര

Pages