കലാമണ്ഡലം രവികുമാര്‍
മുദ്ര 0038
കോണിലേയ്ക്കു ചവിട്ടിച്ചാടി കാണിയ്ക്കുന്ന സംയുതമുദ്ര.
വലം കാലില്‍ ഇരുന്ന് വലം കയ്യില്‍ ഹംസപക്ഷം അരക്ക് വലതുവശവും ഇടം കൈ ഹംസപക്ഷം ശിരസ്സിന് ഇടത് വശത്ത് പുറത്തേക്ക് പിടിച്ചും വലത് വശത്ത് നിന്ന് അര നീങ്ങുമ്പോള്‍ വലം കൈ ഇടതുകയ്യില്‍ ചേര്‍ത്ത് ശിരസ്സിന് ഇടതുവശം പിണച്ച് പിടിച്ച് ഇരുകയ്യിലും അര്‍ദ്ധചന്ദ്രം പിടിച്ച് വലം കാല്‍ ഉയര്‍ത്തി കാട്ടുന്ന മുദ്ര.
മുദ്ര 0037
താണുനിന്നുകാട്ടുന്ന മുദ്രയാണിത്. വലതുകൈ കൊണ്ടും ഇടതു കൈകൊണ്ടും വേറെ വേറെ കാട്ടാൻ കഴിയുന്ന മുദ്രയാണിത്. സംയുത മുദ്ര.
മുദ്ര 0031
ചുഴിച്ച് പിന്നാക്കം ചാടി കാട്ടുന്ന സംയുതമുദ്ര.
ഇടംകയ്യിലെ കടകാമുഖം നെറ്റിക്ക് മുന്നില്‍ ഉള്ളിലേക്ക് പിടിച്ചും വലം കയ്യിലെ പതാകം നെറ്റിക്ക് മുന്നില്‍ പുറത്തേക്ക് പിടിച്ചും മുദ്ര തുടങ്ങുന്നു. ദേഹം താണുനിവരുന്നതോടെ കൈകൾ ഇരുവശത്തേയ്ക്കും അകറ്റി വിടർത്തുന്നു. കൈകള്‍ ഇരുവശത്തേക്കും അകറ്റി ഭീമസേനനെ സ്മരിച്ച് വീരഭാവത്തില്‍ അവസാനിക്കുന്നു.
തൃശൂര്‍ കഥകളിക്ലബ്ബ് വാര്‍ഷികം
Submitted by nikhil on Sat, 2012-02-11 04:26പാറമേക്കാവ് അഗ്രശാല, തൃശ്ശൂര്‍.
വൈകീട്ട് 6 മുതല്‍ വാഷികാഘോഷ സമ്മേളനം
സമ്മേളനത്തോടനുബന്ധിച്ച് പ്രമുഖ കഥകളിഗായകന്‍ കോട്ടക്കല്‍ നാരായണന് സ്വീകരണവും, കലാമണ്ഡലം വാഴേങ്കട വിജയന് പുരസ്ക്കാര സമര്‍പ്പണവും.
രാത്രി 9 മുതല്‍ - കഥകളി
പുറപ്പാട്, മേളപ്പദം