ബാലിവിജയം

Malayalam

ഇത്ഥം നിശമ്യ മുനിവര്യഗിരസ്സുരാണാം

Malayalam
ഇത്ഥം നിശമ്യ മുനിവര്യഗിരസ്സുരാണാം
ചിത്തേ യദാവിരഭവദ്ദിവി സംസ്ഥിതാനാം
ഹാസോപി വാ മുദപി വാ ന ഹി തത്ര കശ്ചി-
ദേതത്തദസ്തു സദസീഹ മഹാജനാനൻ

 

 
ബാലിവിജയം സമാപ്തം

ജനകനു വന്നതിനൻപൊടു

Malayalam
ജനകനു വന്നതിനൻപൊടു പകരം
ജവമൊടു ചെയ്തൊരു നമ്മുടെ സുതനും
കനിവൊടതിന്നിഹ യത്നം ചെ-
യ്തൊരു കമലഭവാത്മജനായ ഭവാനും
 
മുനിവര, ഭവതാന്മുഹുരപി സതതം മുരഹരകൃപയാ കുശലം

സഫലം നമ്മുടെ കാംക്ഷിതകാര്യം

Malayalam
ശ്രീമാധവാംഘ്രിദ്വയഭക്തമുഖ്യഃ
ശ്രീനാരദഃ പ്രാപ്യ സുരേന്ദ്രപാർശ്വം
നൃശംസനക്തഞ്ചരബന്ധനാദ്യം
ശശംസ മദ്ധ്യേസഭമിദ്ധമോദം

സഫലം നമ്മുടെ കാംക്ഷിതകാര്യം
സകലസുരാധിപ, സുമതേ!
കപികുലവരനുടെ ലാംഗുലത്തിൽ
സപദി ദശാസ്യൻ പെട്ടിതു ബന്ധം
 
തരസാ ഞാനുടനവരുടെ സവിധേ
സരസം ചെന്നു പറഞ്ഞൊരുവണ്ണം
തരമുണ്ടാക്കി ലഭിച്ചിതു കാര്യം
ഹരികൃപകൊണ്ടും നിൻകൃപകൊണ്ടും

 

ഇത്ഥം നക്തഞ്ചരേന്ദ്രസ്തദനു കുടിലധീസ്തേന

Malayalam
ഇത്ഥം നക്തഞ്ചരേന്ദ്രസ്തദനു കുടിലധീസ്തേന സമ്പ്രാപ്യ സഖ്യം
മത്വാത്മാനം കപീന്ദ്രാകൃതിതുമുലമഹാമൃത്യുവക്ത്രാദ്വിമുക്തം
ചിത്താനന്ദേന നത്വാ കപി വരമതിവേഗേന ലങ്കാം പ്രപേദേ
കിഷ്കിന്ധായാം നഗര്യാമതിസുഖമവസദ്വാനരേന്ദ്രഃ സ ബാലീ

Pages