അറിയാതെ മമ
തത: ശ്രുത്വാ ദക്ഷസ്സപദി ശിവനീതാം നിജസുതാം
നിതാന്തം രോഷാന്ധസ്ത്രിപുരഹരമാഹാത്മ്യമവിദന്‍
സ്വജാമാതേത്യുച്ചൈര്‍മനസി കലിതാനാദരഭരോ
ജഗാദേവം ദേവാന്‍ പരിസരഗതാന്‍ വീക്ഷ്യ വിമനാ:
പല്ലവി
അറിയാതെ മമ പുത്രിയെ നല്കിയ-
തനുചിതമായഹോ
അനുപല്ലവി
പരിപാകവും അഭിമാനവും ലൗകിക-
പദവിയും ഇല്ലാത്ത ഭര്‍ഗ്ഗന്റെ ശീലത്തെ
ചരണം 1
ചൊല്ലാര്‍ന്ന നിങ്ങളുടെ വാക്കിനെ വിശ്വസിച്ചു
നല്ലവനിവനെന്നു കരുതീടിനേന്‍ മുന്നം
കല്യാണം കഴിഞ്ഞപ്പോളുടനെയാരോടുമിവന്‍
ചൊല്ലാതെപോയതുമെല്ലാര്‍ക്കും ബോധമല്ലോ