ഹന്ത ഹന്ത മമ മഹത്വമെന്തറിഞ്ഞു
കാന്തനാം ശിവന്റെ ദാസഹതകനായ നീ
ദക്ഷസ്തത്ക്ഷണമേവ മേഷശിരസാ സംയുക്തകണ്ഠസ്ഥല-
സ്ത്ര്യക്ഷാനുഗ്രഹജീവിതോഥ വിധിവല്‍ സമ്പൂര്യ യജ്ഞോത്സവം
ഖട്വാംഗാദിലസല്‍കരം ശശികലാ ഭാസ്വജ്ജടാമണ്ഡലം
സാഷ്ടാംഗം പ്രണതേഷ്ടമൂര്‍ത്തിമമനാക്ക് തുഷ്ടാവ ഹൃഷ്ടാശയ:
ചരണം 1
ദക്ഷഭുജബലമക്ഷതം ഗ്രഹിയാതെവന്നിതു ചെയ്കിലോ
ഇക്ഷണം ബഹുപക്ഷികള്‍ക്കിഹ ഭക്ഷ്യമായ്‌വരുമറിക നീ
ചരണം 2
ചുടലയതില്‍ നടമാടി നീളെ നടന്നിടുന്ന കപാലിയാം
കുടിലനധ്വരഭാഗമിന്നു കൊടുക്കയില്ലിഹ നിര്‍ണ്ണയം.
ഇത്തരം മദമോടു നിന്നുട-
നുത്തരം പറയുന്ന നിന്നെ
സത്വരം ഭൃത്യരെക്കൊണ്ടു പു-
റത്തിറക്കുവനെന്നതറിക നീ
യജ്ഞാലോകനകൌതുകാല്‍ സ്വയമനാദൃത്യൈവ പത്യുര്‍ഗ്ഗിരം
പ്രസ്ഥായ പ്രമഥൈസ്സമം നിജപുരീമഭ്യാഗതാം താം സതീം
ദൃഷ്ട്വാ ഹൃഷ്ടസുരാംഗനാഭിരഭിതോ ജുഷ്ടാം സ ദക്ഷോധികം
രുഷ്ടോ ഘൂര്‍ണ്ണിത ദൃഷ്‌ടി നിഷ്‌ഠുരതരം വ്യാചഷ്ട ദുഷ്ടാശയ:
പല്ലവി
യാഗശാലയില്‍ നിന്നു പോക ജവാല്‍
ഭൂതേശദയിതേ !
യാഗശാലയില്‍ നിന്നു പോക ജവാല്‍ .
അനുപല്ലവി
ആഗമിപ്പതിനാരു ചൊന്നതു
ഹന്ത, നിന്നൊടു കുടില ശീലേ !
ചരണം 1
പ്രീതി നിന്നിലെനിക്കു നഹി, ഗത-
നീതിയാം തവ പതിയിയില്‍ നിന്നൊരു
ഭീതി തെല്ലുമതില്ല നിന്നുടെ
താതനും ഞാനല്ല സമ്പ്രതി.
കുടിലമാനസനാകും നിടിലലോചനന്‍ സന്ധ്യാ-
നടനാകുമാവനേറ്റം പടുതയുണ്ടറിവന്‍ ഞാന്‍ .
കടുക്കും കോപമെന്നുള്ളില്‍ കിടക്ക കൊണ്ടധുനാധൂര്‍ -
ജ്ജടിക്കു യജ്ഞഭാഗം ഞാന്‍ കൊടുക്കയില്ല നിര്‍ണ്ണയം
പല്ലവി.
ഗുണദോഷമാരുമിതിനിന്നു പറയേണ്ട
കുതുകമില്ലമേ കേള്‍പ്പാനും.
പല്ലവി:
പരിതോഷമേറ്റം വളരുന്നു മാമുനേ ഭവദീയാഗമം കൊണ്ടു മേ.
അനുപല്ലവി:
ദുരിതങ്ങൾ നശിപ്പാനും സുകൃതങ്ങൾ ലഭിപ്പാനും
പരമൊരു വഴി പാർത്താൽ സുജനസംഗമമല്ലോ.
ചരണം1:
അനഘൻ നാരദൻ തപോധനനാകും വസിഷ്ഠനും
സനകാദികളായുള്ള മുനികളെന്തു വന്നില്ല?
വനജസംഭവനേകൻ ജനകനിജ്ജനങ്ങൾക്കു
പുനരെന്തിങ്ങിനെ തോന്നി മനസി ഹന്ത വൈഷമ്യം?
ചരണം2:
വാമദേവനിലേറ്റം പ്രേമം കൊണ്ടവർക്കിന്നു
മാമകാദ്ധ്വരേ വരുവാൻ വൈമുഖ്യമുളവാകിൽ
കാമമെന്തിഹ ചേതം താമസശീലനാകും
സോമചൂഡന്റെ ഭാഗം നാമിന്നു കൊടുത്തീടാ.
പങ്കജഭവസുതനെങ്കിലഹം യുധി, കാണ്ക ജവേന ദുരാത്മന്‍!
ശങ്കര കിങ്കര, സമ്പ്രതി നിന്റെയഹംകൃതി തീര്ത്തിടുവന്!
നാരദാദിമുനിവാര സംഗതപുരന്ദരാദിസുരഭാസുരേ
സാരസാസനവരാധ്വരേ സദസി ഭൂരിസൂരിജനമാനിതം
താരകേശ്വരകിശോരശേഖര പദാരവിന്ദപരിചാരകം
ക്രൂരവാങ്മയശരോത്കരൈരരമവാകിരല്‍ സ വിധിനന്ദന:
പല്ലവി
എന്തിഹ തവ കാര്യം ജള വരുവതിനെന്തിഹ തവ കാര്യം?
അനുപല്ലവി
ഹന്ത! മഹാജനസഭയിലിരിപ്പതിനര്‍ഹതയില്ലിഹ തേ.
ചരണം 1
അസ്ഥിയണിഞ്ഞിഭകൃത്തിയുടുത്തു കരത്തിലെടുത്തു കപാലം
നിത്യമിരന്നു നടക്കുന്നവനുടെ ഭൃത്യനതല്ലേ നീ?
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.