ബാലിവധം

ബാലിവധം ആട്ടക്കഥ

Malayalam

ഘോരമർക്കട താഡനാലതി

Malayalam
മത്തമാതംഗയാനാ താരയാം മാനിനീ സാ
ചിത്തതാരിങ്കലത്തൽ പൂണ്ടു ദേഹം പുണർന്നു
ഇത്തരം സോദരന്റെ മത്തമാം വാക്കുകേട്ടി-
ട്ടെത്തിനാൻ മാർഗ്ഗമദ്ധ്യേ ചൊല്ലിയേവം സ ബാലി

 
ഘോരമർക്കട താഡനാലതി ദീനനായ് നടകൊണ്ട നീ
പോരിനായിഹ നേരിടുന്നതു ചേരുമെന്നതു ചൊല്ലലാം
 
വീരരായവരാരുമേ മമ നേരെനിന്നു മദത്തൊടും
പോരിനേറ്റഭിമാനമോടഥ ജീവനോടെ വസിച്ചിടാ
 
കോടിവജ്രസമാനമാകിയൊരെന്നുടെ നഖകോടിയാൽ
ആടൽ തീർന്നിഹ നിന്റെ നെഞ്ചു പിളർന്നുകാലനുനൽകുവൻ
 

ചിത്രതരാകാരേ താരേ

Malayalam
ചിത്രതരാകാരേ താരേ ദുഗ്ദ്ധസാഗരമഥനേ
തത്ര ദേവാസുരരെല്ലാം ശക്തരല്ലാതായശേഷം
 
വാസുകിതൻ ബാലധിയും ഭാസുരമാം ശീർഷാളിയും
ആശുമെല്ലെപ്പിടിച്ചു മഥനം ചെയ്തഹന്തയോടും
 
നാരായണനേയുമയേ പാരം തോഷിപ്പിച്ചു നന്നായ്
താരേ നിന്നെക്കൊണ്ടുപോന്ന വീരനല്ലോ ഞാനാകുന്നു
 
രാമനെശ്ശങ്കിക്കവേണ്ട ഭീമനൃപഗുണാകാരൻ
കോമളാകാരൻ പാപത്തെ കിമപി ചെയ്കയില്ലേതും
 
സുഗ്രീവൻ വിളിക്കുന്നവൻ വിഗ്രീവനവനാം തന്നെ
വ്യഗ്രനായോടുമല്ലായ്കിൽ അഗ്രേ എന്നെ കാണുന്നേരം
 

പാരിലുള്ള വീരമൗലേ

Malayalam
കിഷ്കിന്ധാഗോപുരം പുക്കുടനുടനധികം ക്രുദ്ധനാം മിത്രസൂനു
ചൊൽക്കൊള്ളും ലോകചക്രം ഞെടുഞെടയിളകുന്നട്ടഹാസങ്ങൾ ചെയ്തു
തൽക്കാലേ ബാലി കേട്ടിട്ടുരുതരപരുഷം പൂണ്ടുപോകുന്ന നേരം
തൽക്കാന്താ താരയാകും മതിമുഖിയരികേ വന്നു ചൊന്നാളിവണ്ണം
 
പാരിലുള്ള വീരമൗലേ ചാരുതരഗുണകീർത്തേ
ഭാര്യ ഞാൻ പറയും മൊഴി പുരുഹൂതസുത കേൾക്ക
 
ഇപ്പോൾ നിന്നോടമർചെയ്തുനിൽപ്പതിന്നു പണിയായി-
ട്ടിപ്പോഴേ പോയവൻ വന്നു വിളിപ്പതു നേരല്ല പാർത്താൽ
 
അൽപ്പനെങ്കിലും തേ വീര ഇപ്പോൾ യുദ്ധായ പോകൊല്ല

സോദര നിന്നുടെ സോദരനാം ഞാൻ

Malayalam
ശ്രീരാമനേവമരുൾ ചെയ്തതു കേട്ടുടൻ താൻ
സുഗ്രീവനാശു ഭയശോകവിഹീനനായി
ആരാവമോടു ഭുവനങ്ങൾ നടുങ്ങുമാറായ്
ഗേഹേസ്ഥിതം സപദി സോദരരേവമൂചേ
 
സോദര നിന്നുടെ സോദരനാം ഞാൻ
പോരിനെതിർത്തിഹ വിരവൊടു വന്നേൻ
 
തവകരഹതിയാലധികതരം ഞാൻ
വിവശത പൂണ്ടെന്നാകിലുമിപ്പോൾ
 
വഴുതുകയില്ലെന്നറിക സഹോദര
വരിക മഹാത്മൻ വരിക വൈകാതെ
 
രണഭൂമിയിൽ നീ വരിക സഹോദര
രണനിപുണന്മാരണിമുടിമൗലേ

 

തിരശ്ശീല

രംഗം 18 സുഗ്രീവൻ വീണ്ടും ബാലിയെ യുദ്ധത്തിനു വിളിക്കുന്നു

Malayalam

ലക്ഷ്മണൻ കഴുത്തിലണിയിച്ച മാലയുമായി സുഗ്രീവൻ ബാലിയെ വീണ്ടും പോരിനു വിളിക്കുന്നു.

ഭാനുനന്ദനാ മാനസേ ചെറ്റു

Malayalam
ഭാനുനന്ദനാ മാനസേ ചെറ്റു
വാനരേശ്വര വഞ്ചനമല്ല
 
ബാലിതന്നെയും നിന്നെയും കണ്ടാൽ
ആളുഭേദമായി തോന്നുന്നില്ലെടോ
 
നിന്നെയെയ്തു ഞാൻ കൊന്നുവെങ്കിലോ
പിന്നെയെന്തിനായെന്റെ ജീവിതം
 
ഇന്നി ഒട്ടുമേ വൈകിടാതെ നീ
ചെന്നവനോടു പോരിനേൽക്കെടോ
 
കൊല്ലുന്നുണ്ടൊരു ബാണം കൊണ്ടു ഞാൻ
വില്ലിനാണേ മേ ഇല്ല കില്ലെടോ
 
ബാല നീരജപുഷ്പിയാം ലതാ
മാലയാക്കിയങ്ങിടുകങ്ങവൻ ഗളേ

 

 
തിരശ്ശീല

വിശ്വനായക നിന്റെ വാക്കിനെ

Malayalam
വൃത്രാരി പുത്രനുടനേ നിജമുഷ്ടിഹത്യാ
മാർത്താണ്ഡപുത്രമതിദൈന്യതയോടയച്ചു
ഗത്വാ തദാ രവിസുതൻ ബഹുപീഡയോടും
നത്വാ ജഗാദ അഘുവീരനമോഘവീര്യൻ
 
വിശ്വനായക നിന്റെ വാക്കിനെ
വിശ്വസിച്ചു ഞാൻ പോരിനേൽക്കയാൽ
 
നിശ്ചയിച്ചു ഞാൻ ദീനനായി രണേ
വിശ്വസിച്ചോരെന്നോടിതെന്തിനായി
 
എന്നെ വരിതൻ മുന്നിലാക്കി നീ
നിന്നു സ്വൈര്യമായി നന്നുന്നഹോ
 
മുന്നമേ ഭവാൻ കാനനത്തിൽ മാം
കൊന്നുവെങ്കിലോ പീഡയില്ലഹോ
 
മന്നവർമണേ ബാലിയാമവൻ-

രംഗം 17 സുഗ്രീവൻ ശ്രീരാമസമീപം വിലപിക്കുന്നു

Malayalam

ബാലിയോട് തോറ്റ് വന്ന് ശ്രീരാമസമീപം സുഗ്രീവനെത്തി വിലപ്യിക്കുന്നു. എന്തുകൊണ്ടാണ് രാമൻ പറഞ്ഞ പോലെ ബാലിയെ കൊല്ലാത്തത് എന്ന് ചോദിക്കുന്നു.

Pages