ബാലിവധം
ബാലിവധം ആട്ടക്കഥ
ആശരനാരിയാകിയ ഘോരേ
ക്ഷോണീപാലകുമാരരാം നിങ്ങൾ
ക്ഷോണീപാലകുമാരരാം നിങ്ങൾ
രംഗം 10 അയോമുഖിയെ അംഗവൈകല്യം ചെയ്ത് വിടുന്നു
അയോമുഖി എന്ന രാക്ഷസി രാമലക്ഷ്മണന്മാരെ തടയുന്നു. രാമകൽപ്പനപ്രകാരം ലക്ഷ്മണൻ അയോമുഖിയ്യുടെ കുചനാസികകൾ മുറിയ്ക്കുന്നു. അംഗഭംഗം വന്ന അയോമുഖി ഓടിപ്പോകുന്നു. അയോമുഖിയെ പറ്റി വാത്മീകി രാമായണത്തിൽ ഇല്ല. ഇത് ആട്ടക്കഥാകാരന്റെ നിർമ്മിതി ആണ്. കഥാഗതിയ്ക്ക് ഇത് മേന്മകൂട്ടുന്നുമില്ല. അതിനാൽ പണ്ടേ ഉപേക്ഷിച്ച രംഗം ആണിത്.
രാഘവ മഹാബാഹോ
പിതൃസഖ മഹാബാഹോ
രംഗം 9 ജടായുമോക്ഷം
ശ്രീരാമനും ലക്ഷ്മണനും ജടായുവിനെ കാണുന്നു. ജടായു നടന്നസംഭവങ്ങൾ എല്ലാം രാമലക്ഷ്മണന്മാരോട് പറയുന്നു. ലക്ഷ്മണൻ ജടായുവിനു വെള്ളം കൊടുക്കുന്നു. ശ്രീരാമൻ അനുഗ്രഹിച്ചശേഷം ജടായു മരിക്കുന്നു. ശവസംസ്കാരം ചെയ്ത രാമലക്ഷ്മണന്മാർ മാറുന്നു.
തരുണീമണി തന്നുടെ
തരുണി സതി ജാനകി
രംഗം 8 ശ്രീരാമവിലാപം
സീതാവിരഹത്താൽ ദുഃഖിതനായ ശ്രീരാമന്റെ വിലാപരംഗമാണിത്. ഈ രംഗങ്ങൾ ഒന്നും ഇപ്പോൾ പതിവില്ല.