ബാലിവധം

ബാലിവധം ആട്ടക്കഥ

Malayalam

ധിഗ്ദ്ധിഗഹോ മാം

Malayalam

ചരണം 4
ധിഗ്ദ്ധിഗഹോ മാം വനഭൂമൌ ദേവി
ഇത്ഥമുരപ്പതു കഷ്ടമഹോ കഷ്ടം
അത്ര കഠോരേ കൈകേയീ നീ
ധാത്രീം രക്ഷതു നിന്നെയിദാനീം

അനുപല്ലവി
പോകുന്നേനധുനാ രാമസമീപേ പോകുന്നേനധുനാ
 

കാന്തനെ അവര്‍ കൊലചെയ്താലോ

Malayalam

ചരണം 4
കാന്തനെ അവര്‍ കൊലചെയ്താലോ പിന്നെ
സന്തതം എന്നോടു മരുവീടാമെന്നു
ചിന്തയിലെന്തിനു കരുതീടുന്നു നീ
ഹന്ത മരിച്ചീടുകയേയുള്ളു ഞാൻ

കഠിനകഠോരാശയ

Malayalam

ചരണം 3
കഠിനകഠോരാശയ ദുഷ്ട കാന്തന്‍
പീഡിച്ചു കരകയിലും ചിത്തേ അടല്‍
നിനയ്ക്കാതെ നിന്നതു നീ കഷ്ടം
കഠിനഹ്യദയനെന്നതിഹ കരുതുന്നേന്‍

ആര്യരാഘവനൊരു ദീനവുമില്ല

Malayalam

ചരണം 1
ആര്യരാഘവനൊരു ദീനവുമില്ല
കാര്യം ന വിഷാദം ദേവി
ശരപീഡിതരായി നിശിചരരുതന്നെ
കരയുന്നു നൂനം വൈദേഹി

പല്ലവി
പരിതാപം അരുതേ ഇതിനു ചിത്തേ
പരിതാപം അരുതേ

ദേവരബാല സൌമിത്രേ

Malayalam

ശ്ലോകം
ഈവണ്ണമങ്ങലറി ഹാടകതാടകേയന്‍
ഭൂമൌ പപാത ജനകാത്മജ കേട്ടു ശബ്ദം
താവജ്ജഗാദ രഘുവീരസഹോദരന്തം
രാത്രിഞ്ചരാര്‍ത്ത ഹ്യദയം പതിമേവമത്വ

ചരണം1:
ദേവരബാല സൌമിത്രേ കേള്‍ക്ക
രോദതി കാന്തന്‍ വനഭൂമൌ
കേവലമാശരര്‍ മായയിനാലങ്ങു
പോയറിയേണം നീ വൈകാതെ

പല്ലവി:
ഹാ ഹാ കിമുകരവൈ കാമിനീ ബാലാ
ഹാ ഹാ കിമുകരവൈ

രംഗം 5 സീതയും ലക്ഷ്മണനും

Malayalam

രാമശരമേറ്റ മാരീചന്‍ ഉടനെ ശ്രീരാമന്റെ ശബ്ദം അനുകരിച്ച് ദീനാലാപം നടത്തി. ഈ മായാവിലാപം കേട്ട്, രാമന് ആപത്തുപിണഞ്ഞുവെന്നു നിനച്ച സീത, ചെന്നു രക്ഷിക്കുവാന്‍ ലക്ഷ്മണനോട് ആവശ്യപ്പെടുന്നു.

Pages