ബാലിവധം

ബാലിവധം ആട്ടക്കഥ

Malayalam

ചത്തശവങ്ങളെത്തിന്നു ധാത്രിയില്‍

Malayalam
ചത്തശവങ്ങളെത്തിന്നു ധാത്രിയില്‍ മേവാതെ വന്നു
ഇത്ഥമെന്നോടുരപ്പതു നല്ലതല്ലല്ലൊ
 
പക്ഷിയാകും നിന്റെ രണ്ടു പക്ഷങ്ങളെയറുത്തു
ഇക്ഷിതിയിൽ ഇടുന്നുണ്ടു കണ്ടുകൊൾക നീ

 

ദശരഥവയസ്യനാം ഗൃദ്ധ്രരാജനാകുന്നു

Malayalam
ഇഥം രുദന്ത്യാ ജനകാത്മജായാഃ
പുനഃ പുനർഭീതമെതേർവിലാപം
നിശമ്യ ചാഗത്യ നിർദ്ധമാർഗ്ഗം
നിശാചരേന്ദ്രം സ ജടായുരൂചേ
 
ദശരഥവയസ്യനാം ഗൃദ്ധ്രരാജനാകുന്നു ഞാന്‍
നിശിചരേശ്വര ചെറ്റുനില്ക്ക നില്ക്കടോ
 
ഹന്ത രാമദാരങ്ങളെ കൊണ്ടുപോക യോഗ്യമല്ല
പങ്‌ക്തികണ്ഠ സീതയേ നീ മോചിച്ചിടണം

ഹാ ഹാ കാന്ത ജീവനാഥ

Malayalam
ദശാസ്യനങ്ങേവമുരച്ചു വേഗാൽ
എടുത്തു സീതാം ബത തേരിലാക്കി
നടന്നനേരം പരിതാപഖിന്നാ
ദശാസ്യമാലോക്യ രുരോദതാരം
 
ഹാ ഹാ കാന്ത ജീവനാഥ പാഹി പാഹി ദീനാമേനാം
ഹാ ഹാ ബാലലക്ഷ്മണ മാം പാഹി പാഹി ദീനാമേനാം
രാക്ഷസവഞ്ചിതയായി ഞാൻ ഹാഹായെന്നെകാത്തുകൊൾക
ഹാ കുമാര ഹാ ഭരത ഹാ ജനനി ഭൂതധാത്രി
ഹാ കൗസല്യേ ഹാ ജനക ദീനാമേനാം പാഹി പാഹി
 

രംഗം 7 ജടായുവധം

Malayalam

സീതയെ കൊണ്ടുപോകുന്ന വഴി രാവണനോട് ദശരഥസുഹൃത്തായ ജടായു ഏറ്റുമുട്ടുന്നു. രാവണനാൽ വഞ്ചിക്കപ്പെടുന്ന ജടായു ചിറകുകൾ അറ്റ് നിലത്ത് വീഴുന്നു. ആ സമയം, സീത ജടായുവിനെ അനുഗ്രഹിക്കുന്നു.

മാനിനിമണിമൌലെ

Malayalam

ചരണം 1
മാനിനിമണിമൌലെ ഇവിടെ താമസിപ്പാനും
പണിയാകുന്നിനിക്കിപ്പോള്‍ വൈകുന്നു പോവാന്‍

രാവണന്‍ മഹാവീരന്‍ വൈരിവീരരാവണന്‍
ലോകനായകനെന്നു കേട്ടിട്ടില്ലയോ നീ

ബലികളില്‍ വരനവന്‍ ധനികളില്‍ വരനവന്‍
ബാലാമൌലിമാലികെ കേട്ടിട്ടില്ലയോ നീ

അവനാകുന്നതു ഞാനെന്നറിക കോമളാംഗി
നിന്നെ കൊണ്ടുപോവതിന്നായ്‌വന്നു ഞാനിവിടെ

സന്യാസിവര്യ നിന്റെ

Malayalam

പല്ലവി
സന്യാസിവര്യ നിന്റെ നന്ദികലരും പാദം
നന്നായി വണങ്ങുന്നേനനുദിനം ഹ്യദയേ ഞാന്‍

അനുപല്ലവി
കല്യന്‍ ദശരഥന്റെ സൂനുവായരാമന്റെ
വല്ലഭയാകുന്നു ഞാനെന്നറികനുദിനം

ചരണം 1

നല്ലാരില്‍മണിമൌലേ

Malayalam

ശ്ലോകം
ഏവംപറഞ്ഞു നടകൊണ്ടഥ ലക്ഷ്മണന്‍ താന്‍
താവത്സമേത്യ ജനകാത്മജയേ ദശാസ്യന്‍
സൌവര്‍ണ്ണവര്‍ണ്ണലസമാന തനും സ സീതാം
സന്ന്യാസിവേഷമൊടു വാച നിശാചരേന്ദ്രന്‍

പല്ലവി
നല്ലാരില്‍മണിമൌലേ കല്യാണികാതരാക്ഷി
വല്ലാതെ വനത്തില്‍ നീ വാഴുന്നതെന്തേ?

അനുപല്ലവി
ചൊല്ലേറും പുരുഷന്മാര്‍ക്കല്ലൊ യോഗ്യ നീ ബാലേ
അല്ലല്‍ വളരും കാട്ടില്‍ വാഴുന്നതെളുതോ

 

രംഗം 6 സീതാപഹരണം

Malayalam

സീതയുടെ പരുഷമായ വാക്കുകള്‍ കേട്ട് ക്രുദ്ധനായ ലക്ഷ്മണന്‍ രാമസമീപത്തേക്ക് പുറപ്പെടുന്നു. ഈ തക്കത്തിന് സന്യാസിവേഷം ധരിച്ച് വന്ന് രാവണന്‍ സീതയെ അപഹരിച്ചുകൊണ്ടുപോകുന്നു. 

Pages