ദേവകി

ശ്രീകൃഷ്ണന്റെ അമ്മ

Malayalam

പുത്രവത്സല മഹാഭാഗേ

Malayalam
പുത്രവത്സല മഹാഭാഗേ
അത്ര നിന്റെ കഥനത്താൽ
എത്രയും കൃതാർത്ഥ ഞാൻ
ഇത്രിലോകേ പുണ്യശീലേ!
 
മാതാവു നീയത്രേ മാമക തനുജനു
സ്നേഹാതിദുഃഖം തവ മാതാത്മ്യമറിവു ഞാൻ

നന്ദസുന്ദരീ സ്വാഗതം

Malayalam
നന്ദസുന്ദരീ, സ്വാഗതം
കിം തേ കൃതം തപം മഹാഭാഗേ!
 
ജന്മാന്തര സുകൃതമല്ലോ
നന്ദനും ലഭിച്ചൂ നൂനം
 
കേശവാലോകോത്സവപാവിത ഞാനിന്നു
കേൾക്കേണമവൻ ബാലചരിതമെല്ലാം

കണ്ണാ എന്നാരോമലേ എൻ കണ്ണായി

Malayalam
സ്നിഗ്ദ്ധാ മുകുന്ദവചനാമൃത പുണ്യസിക്താ
പുത്രാർപ്പിതാർദ്രനയനാ യദുവംശനാഥം
ആലിംഗ്യ വത്സലതയാ പരിചുംബ്യ മൂർധ്‌നി
സാനന്ദമശ്രുസുജലൈരകൃതാഭിഷേകം
 
കണ്ണാ എന്നാരോമലേ എൻ കണ്ണായി വന്നല്ലോ നീ
ഇന്നല്ലോ ഞാനൊരമ്മയായി എൻ ജന്മവും സഫലമായി
 
അനുപമഗുണനാകും വസുദേവസുതനായി
അനവദ്യകാന്തിയോടെന്നുദരേ ജനിച്ചു നീ
 
മുകിലോളിതൂകും തവ മതിമോഹനഗാത്രം
മുഖപങ്കജമതും കാൺകിൽ മതിവരാ നൂനം

 

കണ്ണീരില്ലിനെ തെല്ലും കല്ലറയ്ക്കുള്ളിലേ

Malayalam
കണ്ണീരില്ലിനെ തെല്ലും കല്ലറയ്ക്കുള്ളിലേ താൻ
കല്യാനം കഴിഞ്ഞന്നേ ഇന്നോളം കഴിഞ്ഞു ഞാൻ
 
ചങ്ങലയറുത്തു നീ ബന്ധമോചനം തന്നു
ബന്ധുവില്ലാത്തോർക്കെല്ലാം ബന്ധു നീതാനേകൻ

കണ്ടില്ലൊരു മുഖവും എനിക്കുണ്ടായ

Malayalam
കണ്ടില്ലൊരു മുഖവും എനിക്കുണ്ടായ സുതന്മാരെ - എന്‍ 
കണ്മുന്നിലല്ലോ നൃപന്‍ കല്ലിലടിച്ചു കൊന്നു
 
എട്ടുമക്കളെ നൊന്തു പെറ്റവളെന്നാകിലും 
ഒട്ടും മുല കൊടുപ്പാന്‍ പറ്റാത്ത വിധിബലം

ശ്രീപതേ ദയാനിധേ പരമാനന്ദദായിന്‍ ദേവ

Malayalam
ഇതി  നന്ദജവാക്യപൂജിതാ 
പ്രവിനഷ്ടപ്രിയപുത്രഭാവനാ
വിനിവര്‍ത്തിത സര്‍വ്വകാമിതാ 
നിജഗാദ പ്രണതാര്‍ത്തബാന്ധവം
 
ശ്രീപതേ, ദയാനിധേ, പരമാനന്ദദായിന്‍ ദേവ ! 
ത്വാമഹം  ശരണം ഗതാ, പാഹി മഹാത്മന്‍
 
മാതാവു ഞാനോ തവ, ബോധം വരുന്നീലേതും 
മൂലോകമാതാവു നീ, ലോകാഭിരാമന്‍ വിഷ്ണോ ! 

 

പത്മനാഭ പരമപുരുഷ പാഹിമാം

Malayalam
സുപ്തേ രാജഭടവ്രജേ സുരഭിലേ വാതാംകുരേ പ്രേംഖതി
പ്രൗഢദ്ധ്വാന്തതിരോഹിതേംബരപഥേ വൃത്തേ നിശീഥേ തദാ
ഉൽപ്പന്നം നിബരീസഭക്തി വിവശൗ ഭാര്യാപതീ തൗ സ്തൈവ-
രീഡാതേ മൃഢവാസവാദിവിബുധൈരാരാദ്ധ്യമദ്ധാ ഹരീം
 
പത്മനാഭ! പരമപുരുഷ പാഹിമാം വിഭോ!
ഛത്മരഹിത! ഭക്തമഹിത! ശുദ്ധഗുണനിധേ!
പരമഭാഗവത നിഷേവൃപദ! നമോസ്തുതേ
ചരണപതിതവിവിധ താപഹര! നമോസ്തുതേ!
 
ഉൽക്കടാധികടലിൽ മുങ്ങി ഉഴലും ഞങ്ങൾക്കു
ത്വൽക്കടാക്ഷതരണിതന്നെ താരകം പരം
സത്സമാജമതിനു തവ ലസൽ പദാംബുജം

ആളിമാരേ വരികരികിൽ

Malayalam
പ്രഭാപൂരം ശൗരേർഗ്ഗതമിവ ബഹിഃ സ്തന്യവിവരൈഃ
കുചാഗ്രം ബിഭ്രണാ വികചവിശദാംഭോജവദനാ
നികാമം സന്നാംഗീ സപദി വസുദേവസ്യ ഗൃഹിണീ
തദാനീമാസന്ന പ്രസവസമയാളീരചകഥൽ
 
ആളിമാരേ! വരികരികിൽ ആലപിതം കേൾക്ക നിങ്ങൾ
തളരുന്നു മമ മേനി തരുണേന്ദുമുഖിമാരേ!
അഞ്ചാറുബാലകരെ അഞ്ചാതെ കംസൻ മുന്നം
പഞ്ചത ചെയ്തതുമോർത്താൽ ചഞ്ചലത പെരുകുന്നു
അഷ്ടമനാം ബാലകനെ ദുഷ്ടൻ കൊലചെയ്യാതെ
പുഷ്ടമോദം പത്മനാഭൻ പെട്ടെന്നു രക്ഷിക്കണം

 

Pages