അസമാശുഗവിജയപതാകേ
Malayalam
മ്ലാനീഭൂതനദീനസൂനുവദനാം വിസ്രസ്തവൃത്രോല്ലസ-
ദ്ധമ്മില്ലാം വിനിമീലിതോല്പലദൃശാം സംഭോഗലക്ഷ്മോജ്ജ്വലാം
വ്യാകീർണ്ണാദ് ഭുതതാരഹാരതരളാമാപാണ്ഡുരാം പാർഷതീം
ശ്യാമാമപ്യവലോക്യ ഹർഷുലമനാഃ പ്രോവാച വാതാത്മജ
അസമാശുഗവിജയപതാകേ! കുസുമാധിക മൃദുതനുലതികേ!
ബിസസൂനമനോഹരവദനേ!അസിതോല്പലനയനേ! കാൺക
മതിലധികം മങ്ങി രഥാംഗ സ്തനവിഭ്രമവേഗമടങ്ങി
ഉഡുഘർമ്മാങ്കുരതതിചിന്നി ഗ്ഗഗനകപോലാന്തേ മിന്നി
ഗതയാമകയായ് വിലസീടും ശതലോചന നിന്നൊടു തുല്യം