നിഴൽക്കുത്ത്

നിഴൽക്കുത്ത് ആട്ടക്കഥ

Malayalam

തന്വികളണിമണി മാലികേ

Malayalam
നിത്യം ദുര്യന്ത്രമന്ത്രാകരണ നിരതധീർന്നാമ മാത്രേണ പുംസാ-
മാതന്വാനോതിഭീതം മൃതിരിവ വിധൃതോദഗ്ര മാനുഷ്യവർഷ്മാ
സർവ്വേഷാം മാന്ത്രികാണാമധിധര മധിഭൂഃ പുത്രദാരൈ സ്സമേതാ
നിർവ്യൂഢാഹം കൃതിർ ‘‘ഭാരതമലയ’’ മഹാഘാതുകഃ പ്രാദുരാസീൽ
 
 
തന്വികളണിമണി മാലികേ! വ്രതം
ഇന്നവസാനിച്ചിതു ബാലികേ!
അന്നൊരു ദൂതൻ വന്നതു ചാരേ
എന്നാലോമൽ പ്രിയ കണ്ടീലേ?


പാർത്ഥരീയിടെ നാടു പകുതിപകുത്തു

Malayalam
പാർത്ഥരീയിടെ നാടു പകുതിപകുത്തു
നമ്മൊടുവാങ്ങി ഹുംകൃതി
മൂത്തുവാണു വരുന്ന ദുസ്സഹ
വാർത്ത നീയുമറിഞ്ഞതില്ലയോ?
(ഓർത്തുകേൾക്കുക വാക്യമിന്നു ഭവാൻ
ഭോ! ത്രിഗർത്താധിപ! 
തീർത്തു ഞാനുരചെയ്തീടാമഖിലം.)
ശത്രുശക്തി കവിഞ്ഞു കണ്ടത-
നർത്ഥമെന്നു നിനച്ചു പല പല
വിദ്യ ഞാനുമെടുത്തതൊക്കെയ-
പാർത്ഥമായി പാർത്ഥരിൽപ്പരം.
ധൂർത്തർ നമ്മുടെ മിത്രമാകിയ
ഗർത്തവക്ത്ര നിശാചരേന്ദ്രനെ
മിത്രാനന്ദന പത്തനത്തിനു
യാത്രയാക്കി രണേ വൃഥാലേ.

ധാർത്തരാഷ്ട്ര മഹാമതേ തൊഴുതേൻ

Malayalam
ബിഭ്രദ്ധാരാധരാധ്വാതിഗതപൃഥുശിരഃ ശ്വഭ്രഗംഭീരവക്ത്ര-
പ്രോദ്ഗച്ഛദ്ഘോരസിംഹാരവബധിരിതദിഗ്ദന്തി കർണ്ണാന്തരാളഃ
ദ്രാഘിഷ്ഠോദ്ഗാഢദാർഢ്യോദ്ഭടവിടപിഭുജാ വിക്രമാക്രാന്തചക്രഃ
പ്രോദ്ദാമാ സ്ഥാസ്നുപൃഥ്വീധരവരസദൃശഃ പ്രോത്ഥിതോദ്ധാ സുശർമ്മാ
 
 
ധാർത്തരാഷ്ട്ര! മഹാമതേ! തൊഴുതേൻ - ചീർത്ത മോദത്തൊടു-
കീർത്തനീയ ചരിത്ര! ഞാനധുനാ.
 
പാർത്ഥിവോത്തമ! ഭുവനഭീഷണ!
ഭൂരിഭുജബല ഭൂതി വിശ്രുത!
 
ശത്രുഭൂപനിബർഹണാ! കരണീയമെന്തു കഥിക്കവിരവൊടു

 

ഇല്ലൊരു താമസം

Malayalam
ഇല്ലൊരു താമസം! ഇല്ലൊരു താമസം!
തെല്ലുമിടാ നടന്നു തവ-
ചൊല്ലു കേട്ടീടുന്ന കാര്യത്തിലേതുമേ
കില്ലുള്ളിലില്ലെന്നു മേ!
ചൊല്ലാർന്ന സാർവ്വഭൗമന്മാർ മകുടത്തി-
ലുല്ലാസമോടണിയും പര-
മോല്ലാസദ്ദിവ്യരത്നങ്ങളിൽ വെവ്വേറെ
നല്ലൊരു ഹീരമണേ!

ദൂത ചെറിയൊരു സംഗതി കൂടി

Malayalam
ദൂത! ചെറിയൊരു സംഗതി കൂടി-
നീതന്നെയിന്നു സാധിക്കണം
ജാതാദരം മമ നിർദേശമിതു – ചേതസി നേരേ ധരിക്കുക
മാർഗ്ഗഖേദം നിനക്കുണ്ടതു തെല്ലും
ഓർക്കാതല്ലങ്ങു ഞാൻ ചൊൽവതും
പാർക്കിൽ നിന്നിലുള്ള വിശ്വാസം പോലീ-
വർഗ്ഗത്തിലാരോടുമില്ല മേ.
മത്തശത്രുദ്വിപമസ്തകം ഘോരമുഷ്ടിഘാതത്താൽ തകർക്കുന്ന
മർത്ത്യസിംഹേന്ദ്രൻ ത്രിഗർത്തേശൻ തന്റെ-
പത്തനം നീയറിയില്ലയോ?
തത്ര വേഗേനപോയ് ചെന്നവനിവിടെത്തുവാനായറിയിക്കണം

ചാരുഗുണഗണ വാരിധേ

Malayalam
അയുങ്_ക്ത യം ഭാരതമാന്ത്രികേന്ദ്ര-
മാനേതു, മാസാദ്യ സുയോധനം തം
ഇതി ന്യഗാദീൽ പ്രണതീർവിധായ
പാദേ തദാനീം വിജനേ സ ദൂതഃ
 
 
ചാരുഗുണഗണ വാരിധേ! ജയ!
പൂരുവംശ ഭൂഷണാ!
ഭൂരിമോദേന കേൾക്ക ധീര.
തീരെയനൃതമെഴാതെ ഞാനിഹ-
നേരിലറിയിച്ചിടുമൊരു മൊഴിയിതു
അന്നു ഭവന്നിയോഗമൊന്നു കേട്ടമാത്രയിൽ-
ത്തന്നിവിടുന്നു ഞാൻ നടന്നു – ദൈന്യം തേടാതെ-
നാടും നഗരവും കടന്നു – പിന്നിട്ടു പല-
വന്യസൃതിനദിവന്നഗം ഗുഹയെന്നതൊക്കെയു മൊന്നിനൊന്നഥ

Pages