നിഴൽക്കുത്ത്

നിഴൽക്കുത്ത് ആട്ടക്കഥ

Malayalam

പാർത്ഥപ്രവേധവിധിയിത്ഥം നടത്തി

Malayalam
പാർത്ഥപ്രവേധവിധിയിത്ഥം നടത്തിനൃപ-
ധൂർത്തന്റെ മുന്നിലവനെത്തി
നിഖിലവുമുണർത്തി, വിധുരത കെടുത്തി
അണ്ഡജനുമതുപൊഴുതു- ബന്ധുവിനി നീയിവനു-
സന്തതവുമിതി ബഹു പുകഴ്ത്തീ.
സമ്മോദമോടുപല സമ്മാനമേകി പുന-
രമ്മാന്ദ്രികേന്ദ്രനവ വാങ്ങി
കഴലിണ വഴങ്ങി, പടുവിട വഴങ്ങി
വഴിയിലിടകൂടിയുടൻ- ഉഴറി നടകൊള്ളുമള-
വഴലൊടിതി ചിന്തകൾ തുടങ്ങീ.
അമ്പോ! കടുംക്രിയയൊരെൻപറ്റു ചെയ്തിവിടെ
വമ്പാപി ഞാനിതതി കഷ്ടം!
ജനി ബത നികൃഷ്ടം, സുകൃതമപി നഷ്ടം

ഛായ യഞ്ജനത്തിലെന്തു

Malayalam
ആരബ്ധായാം ഭൂരിസംഭാരജാതൈ-
ശ്ച്ഛായവേധപ്രക്രിയായാം സ ധൂർത്തഃ
മധ്യേ മധ്യേ ചാഞ്ജനേ വീക്ഷമാണ-
ശ്ശങ്കാവിഷ്ടോ ചിന്തയന്മന്ത്രവാദീ
 
 
ഛായ യഞ്ജനത്തിലെന്തു കണ്ടിടാത്തതും?
ക്രിയ യിതിവിടെ വിഫലമാകിൽ
നൃപതി സപദി കൊല്ലുമെന്നെ,
‘നീലകേശി ചുടലയാടി’ ആദികുലദൈവങ്ങളെ!
അഭയമേകും പാദം -പരിപൂതം- ഹൃദി നിഹിതം
ബത കാത്തുകൊൾക.
 
അഞ്ജസാ തെളിഞ്ഞു നിഴൽകൾ
കഞ്ജനാഭനുണ്ടു കൂടെ
കഥയിതെന്തു മായം! ഇതപായം ഇഹദേയം

സ്തംഭനമോഹനാദി സമ്പ്രദായങ്ങളിന്നീ

Malayalam
(ആത്മഗതം)
‘സ്തംഭന, മോഹനാ‘ ദി സമ്പ്രദായങ്ങളിന്നീ-
വമ്പനിൽ ഫലിക്കില്ലാ തമ്പുരാനേ! വലഞ്ഞു.
കൊന്നുപോമെന്നെ നൂനം ഇന്നിതു ചെയ്തിടായ്കിൽ
തന്നുടെ ജീവനെ യെന്തോന്നു ചെയ്തും നേടണം.
 
(ദുര്യോധനനോട്)
കുരുകുലനാഥാ! ഭവാൻ തരുമൊരുക്കുകൾ കൊണ്ടു-
കരുതിയകാര്യം ചെയ് വൻ, അരിയരുതെന്റെ കണ്ഠം

തട്ടിപ്പുചൊല്ലിയെന്റെയിഷ്ടം

Malayalam
തട്ടിപ്പുചൊല്ലിയെന്റെയിഷ്ടം മുട്ടിക്കാമെന്നോ?
ദുഷ്ടാ! നൽകുമൊരുക്കാൽ പെട്ടെന്നു കൊൽകവരേ.
തട്ടിപ്പറഞ്ഞാൽ നിന്റെ ദിഷ്ടാന്ത മടുത്തു, പെൺ-
കുട്ടിയെ വെട്ടാനെന്നുരച്ചതൊട്ടേറിപ്പോയി

കഷ്ടം ഞാൻ ചെയ്‌വതെന്തേ?

Malayalam
(ആത്മഗതം)
കഷ്ടം ഞാൻ ചെയ്‌വതെന്തേ? വെട്ടീടുമെന്നെയിപ്പോൾ
കിട്ടാത്തൊരുക്കു ചൊന്നാൽ പെട്ടുപിഴക്കാം പക്ഷെ
 
(ദുര്യോധനനോട്)
കൊല്ലരുതെന്നെ, ഇഷ്ടമെല്ലാം ഞാൻ ചെയ്തീടുവൻ,
ചൊല്ലീടാം ഒരുക്കവ- യില്ലാതിതു സാധിക്കാ.
അർക്കനെ വിളക്കായി വെക്കേണം അതിൻ മുമ്പിൽ-
അക്കലാനിധിയെ അണക്കേണം വട്ടകയായ്
മൂഴക്കിരുട്ടുചേർക്ക ദീപത്തിൻ മുന്നിൽ
ഇരുനാഴി കടുവാനുര വേണം കലശത്തിനായ്
ആനമുട്ടയും രാമബാണങ്ങളും വിശേഷാൽ-
വേണം ഇരുപത്തൊന്നു ഞർക്കിലയും ജലത്താൽ

നന്നെട മലയശഠ വാക്കുകൾ

Malayalam
നന്നെട! മലയശഠ! വാക്കുകൾ
ഒന്നുകൂടിയവ ചൊല്ലെട നീയിഹ!
എന്നലപ്പോഴെ തീരെ നന്ദികെട്ട വാക്കുകൾ
ചൊന്നൊരു നാക്കു ഖണ്ഡിച്ചെന്നിയേ വിടാ നിന്നെ,
എന്നഭിപ്രായം പോലെ ഇന്നുതന്നക്കള്ളരെ-
കൊന്നീടുന്നാകിൽ തന്നീടാ തവ ജീവൻ.
ചണ്ഡാലനായുള്ളോരു നിന്നെയീമഹാരാജ-
മന്ദിരത്തിൽക്കടത്തിയുന്നതമോദം ഞാനും
നന്ദിക്കകൊണ്ടീവിധം നിന്ദിച്ചു നീയെന്നെ, നിൻ
ശൗണ്ഡീര്യമെല്ലാമിപ്പോൾ തീർന്നീടും കണ്ടുകൊൾക

അരുൾ ചെയ്തീടരുതേവം

Malayalam
അരുൾ ചെയ്തീടരുതേവം അടിയനോടുടയോരേ!
ഒരു നൂറും അഞ്ചും തമ്മിൽ ഒരു ഭേദമുണ്ടോ മമ?
എല്ലാരും തമ്പുരാന്മാരല്ലോ പാർത്താലിവന്നു,
വെല്ലത്തിനൊരുവശം നല്ലതല്ലെന്നാകുമോ?
നാരായണനവർക്കു നേരേതുണയുമുണ്ട്
ഇക്കാര്യമോർത്തതുപോലും തീരാത്ത ദുരിതമാം
അതിനാൽ ഞാൻ ചെയ്കയില്ല, ഇഗ്ഗതി വിലക്കുന്ന കർമ്മം
മതിയിൽ വല്ലായ്മയേതും ഇതുമൂലം തോന്നരുതേ!

കല്യാണമസ്തു തേ ചൊല്ലാർന്ന

Malayalam
കല്യാണമസ്തു തേ ചൊല്ലാർന്ന മാന്ത്രികാ!
ചൊല്ലീടാം നിന്നോടെല്ലാമേ.
കല്യത തവ രണവല്ലഭൻ ത്രിഗർത്തേശൻ
തെല്ലോതിക്കേട്ടു കാണ്മാനുല്ലാസേന വാണു ഞാൻ.
അല്ലിലന്ധകാരത്തിലല്ലൽ തേടുന്നവനു
വെള്ളിയുദിച്ച വിധമല്ലോ നിൻ വരവുമേ
നല്ല മലയാ! കേൾ നീയുള്ളതശേഷമെന്റെ
വല്ലായ്മയകറ്റുവാനില്ലേ നീയല്ലാതാരും.
കേട്ടിട്ടുണ്ടായിരിക്കാം പാർത്ഥരെന്നു നമുക്കു-
കൂറ്റുവകക്കാരൊരു കൂട്ടരുള്ളവരെ നീ
കട്ടുതിന്നുനടന്ന കൃഷ്ണനില്ലേ? യവനു-
മൊട്ടുനാളായവർക്കു കൂട്ടുകെട്ടുകാരനായ്.

തൊഴുതേൻ നിൻ തിരുമലരടികൾ

Malayalam
നിടാലേ സിന്ദൂരോല്ലസിത തിലകം പിംഗലജടാം
ശിരോദേശേ ശ്മ്ശ്രൂണ്യുദര വടപത്രാവധിപരം
ദധാനശ്ചാ രക്താംബര മിതി സുവേഷ: കുരുപതേ-
ർവ്വസാനഃ പ്രപ്രൈവം സവിധമവദന്മാന്ത്രികവരഃ
 
 
തൊഴുതേൻ നിൻ തിരുമലരടികൾ തമ്പുരാനേ! യി-
പ്പൊഴുതിൽ കേൾക്കുകെൻ പഴമൊഴികൾ.
ഇതരധരണീപതികൾ സതതം ചെയ്യുന്നു സ്തുതികൾ
ഇതുപോലാരുള്ളു! സുധികൾ ഇതി നിന്നേ, യോർത്തുൽ ഗതികൾ
ഇന്നിസ്സന്നിധിയണഞ്ഞു കൊള്ളുവാനാജ്ഞ
തന്നതായ് ദൂതൻ പറഞ്ഞു, അതിനാലെന്നാധി മാഞ്ഞു

രംഗം 14 മാന്ത്രികന്റെ മന്ത്രവിദ്യ അഥവാ നിഴൽക്കുത്ത്

Malayalam

ദുര്യോധനന്റെ നിർബന്ധപ്രകാരം പാണ്ഡവരെ നിഴൽക്കുത്തി മാന്ത്രികൻ കൊല്ലുന്നു. 

Pages