നിഴൽക്കുത്ത്

നിഴൽക്കുത്ത് ആട്ടക്കഥ

Malayalam

ഇല്ല നാഗരികഭംഗിതിങ്ങിയിതുപോലെ

Malayalam
കോട്ടയ്ക്കുള്ളിൽക്കടന്നിട്ടവനവിടവിടെച്ചുറ്റി നോക്കുന്നനെരം
തോട്ടത്തിൽ കുട്ടിമാൻ കണ്ണികളുടെ കളിയും രത്നസൗധപകിട്ടും
ആട്ടംപാട്ടോട്ടനെന്നീവകയുമഴകൊഴുക്കിട്ടപോൽക്കണ്ടു വല്ലാ-
തൊട്ടുക്കൊന്നത്ഭുതപ്പെട്ടമൃതനദിയിലാറാടി നിന്നോർത്തിതേവം
 
 
ഇല്ല നാഗരികഭംഗിതിങ്ങിയിതുപോലെ മറ്റു പുരമിങ്ങു ഞാൻ
തെല്ലുമാറ്റമിയലാതെ ശുദ്ധമറവന്റെമാതിരി ചരിപ്പതും
 
നല്ലതല്ല, മനുശക്തിയാലൊരുമനോഹരാകൃതിയെടുക്കണം,
ചെല്ലണം തദനു തമ്പുരാന്റെ തിരുമുമ്പിലിമ്പമൊടു തൽക്ഷണം

 

നിഗമ്യ ചൈവം പ്രവിദാരണോദ്ധുരഃ

Malayalam
നിഗമ്യ ചൈവം പ്രവിദാരണോദ്ധുരഃ
പ്രവൃദ്ധവീര്യ പ്രസരസ്ത്രിഗർത്തരാട്
മനുപ്രയോഗൈർന്നകുലേന ജിഹ്മഗോ
യഥാ വിപക്ഷേണ ജവാദമോഹ്യത

എന്നാൽ കാണട്ടെടാ

Malayalam
എന്നാൽ കാണട്ടെടാ! നിന്റെ ധന്യത്വമിപ്പോൾ
എന്നോടു കൂടുകില്ലെടാ!
ഉന്നത വീര്യനായീടുന്നോരി- ത്രിഗർത്തേന്ദ്രൻ
നിന്നെയിന്നു ബത കൂസുമോ? നരിയെ-
വെന്നിടാൻ ഹരി പരുങ്ങുമോ? വരിക!

നന്ദ്യാദേവിമാർ വളർത്ത

Malayalam
നന്ദ്യാദേവിമാർ വളർത്ത കിളികളെയേഴിനെ-
ക്കൊന്നതും നിഴൽക്കുത്തി ഞാൻ!
മുന്നമേതാനും ചില മന്നരെ ഹനിച്ചതു-
മൊന്നുമേതു മറിവില്ലേ? തവ വഴി-
തന്നുകൊൾക വരുമഴലല്ലായ്കിലോ!

കാട്ടിൽക്കിടക്കും നിന്നാലേ

Malayalam
കാട്ടിൽക്കിടക്കും നിന്നാലേ കാര്യമെന്തെടാ!
രാട്ടിന്നു പോടാ! പിന്നാലെ,
എട്ടും പൊട്ടുമോരാതത്ത പൊട്ടാ! നീയോ മാന്ത്രികൻ?
കഷ്ടമെന്തിനു വൃഥാപൊളി ഞാനിതു
കേട്ടു വിട്ടീടുകയില്ലെട മൂഢാ

ഗാന്ധാരേയാജ്ഞയാൽ വന്ന

Malayalam
ഗാന്ധാരേയാജ്ഞയാൽ വന്ന- മാന്ത്രികനീ ഞാൻ
കാന്താര വാസിയോർക്ക നീ
ഹന്ത! കള്ളമില്ലേതു മെന്തിനീക്കോപമെല്ലാം?
ദന്തിദന്തമുഖ സാധനമുണ്ടിതാ
കണ്ടുകൊൾകയി കാഴ്ചക്കുള്ളവ

ദുഷ്ടാ നീ നില്ലെടാ ദൂരെ

Malayalam
അഥ പുരവരണാന്തർഭാഗമഭ്യേതുകാമം
പവനജവനഗത്യാ ഗോപുരാന്തം പ്രവിഷ്ടം
കടുതരരടിതേന ത്ര്യക്ഷരൂക്ഷസ്സുശർമ്മാ
മലയകുലപതീം തം സന്നിരുദ്ധ്യാചചക്ഷേ
 
 
ദുഷ്ടാ! നീ നില്ലെടാ ദൂരെ - ഇഷ്ടം പോലിതിലേ
കോട്ടയിൽക്കേറാമോ ചോരാ?
ഒട്ടുമെന്നനുവാദം കിട്ടാതെ വന്നിവിടെ
കട്ടുകേറിടുവതൊത്തതോ പറക?
തട്ടി നിന്റെ തല പിഷ്ടമാക്കീടുവൻ

 

അകലെയൊരു കാളിമയെന്തതുലമിഹ കാണ്മു

Malayalam
ആയാന്തം പ്രതി പൂരമേവ കാളമേഘ-
പ്രായാഭം ദ്രുതമിവ പാർത്ഥകാളരാത്രീം
പശ്യംസ്തം മലയവരം ജഗാമ ചിന്താ-
മിത്ഥം തദ്ബലഗണനോദ്യതസ്സുശർമ്മാ
 
അകലെയൊരു കാളിമയെ- ന്തതുലമിഹ കാണ്മു?
ഗഗനതല മെത്തിയതി- ഗഹനതര മായഖില-
നഗര ജനതക്കു ധൃതി - യകലുമാറിപ്പോൾ.
കരിമുകിലിനം താണു ധരണിയണയുന്നോ?
പുരിയിതിലഹോ നീല ഗിരിവരികയാമോ?
ഭസിതത്രിപുണ്ഡ്രപരിലസിത നരരൂപം
അസിതരുചിചയനടുവിലാശു തെളിയുന്നു
ദന്തിവരദന്താദിയേന്തിവരുമിവനിൽ
ഗ്രന്ഥംകളാചമിവ ചന്തമരുളുന്നു.

രംഗം 13 മലയൻ ദുര്യോധനസമീപം

Malayalam

ഭാരതമലയൻ ദുര്യോധനനെ കാണാൻ എത്തുന്നു. സുശർമ്മാവ് തടുക്കുന്നു. മലയൻ മാന്ത്രികവിദ്യ ഉപയോഗിക്കുന്നു. സുശർമ്മാവ് തൃപ്തിയായി അനുമതി കൊടുക്കുന്നു. മലയൻ ദുര്യോധനന്റെ കോട്ടയ്ക്കുള്ളിലേക്ക് പ്രവേശിക്കുന്നു.

മാന്ത്രികേന്ദ്ര മൽ പ്രിയ

Malayalam
മാന്ത്രികേന്ദ്ര! മൽ പ്രിയ! കാന്താ വ്രതം നിമിത്തം
താന്തി കലരും നീയിപ്പോൾ
കാന്താരാന്തരം പാടേ ശാന്തതയെന്യേ ചുറ്റി-
സ്സന്താപം തേടുകെന്നതോ?
നിന്നെ കാണുവാൻ മോഹമാർന്നു നൃപനെന്നാകിൽ
ഇന്നേ പോവുക യുക്തമാം,
കൊറ്റവൻ തന്റെ കൃപ ചെറ്റുനിന്നിലുണ്ടാമെ-
ന്നോർത്തതിൽ താപമില്ലാ മേ

Pages