ലവൻ

Malayalam

പോക പോക ഭവാന്‍ പുരം പ്രതി

Malayalam
പോക പോക ഭവാന്‍ പുരം പ്രതി 
പോക പോക ഭവാന്‍ 
 
പാകവാക്കുരചെയ്തീടുന്നതും
ഏകാവീര്യനു യോഗ്യമോ ?
 
ഇഷ്ഠരായ കനിഷ്ഠരും ശര-
വൃഷ്ടി നിര്‍ജ്ജിതരായതും
 
കഷ്ടമല്ലയോ കണ്ടു ഞങ്ങളോ-
ടിഷ്ടവാക്കുരചെയ് വതും       
 
നിര്‍ണ്ണയം തവ ദുര്‍ന്നയം
പെരുതായി വന്നിതു ഭൂപതേ 
 
വര്‍ണ്ണയേദ്യദി കര്‍ണ്ണശൂലമായ് 
വന്നിടും ദൃഠമേവതേ

ബാലനെന്നുള്ള നാമം ചൊല്ലീടരുതേ

Malayalam
ബാലനെന്നുള്ള നാമം ചൊല്ലീടരുതേ നീയും
 
ബാലനല്ലോ ബലിയാഗവാടമതി ലോകമാനകല്യന്‍
അവനു തുല്യന്‍ -അഹമശല്യന്‍- അമരബാല്യന്‍

പോരും പോരും നിന്നുടെ വീരവാദം

Malayalam
പോരും പോരും നിന്നുടെ വീരവാദം ചൊന്നതും
പാരിടത്തിലൊരു വീരനെന്നു ചില ലേഖനങ്ങള്‍ കണ്ടു 
 
കടുതകൊണ്ടു -പടുതപൂണ്ടു - യെന്തുവേണ്ടു 
നില്ലു നില്ലെടാ ഭൂപാ നല്ലതിനല്ല ഹേളനം

ആജ്ഞാമാലംബ്യ മാതുര്‍വനഭുവി ച

Malayalam
ആജ്ഞാമാലംബ്യ മാതുര്‍വനഭുവി ച ജവാല്‍ സഞ്ചരന്തൌ കുമാരൌ 
സാകം സംപ്രേക്ഷണീയൌ സകലഗുണഗണൈ ശ്ചന്ദ്ര ബിംബോപമാസ്യൗ  
ഉല്‍പ്രേക്ഷ്യോപ്രേക്ഷ്യ വൃക്ഷാന്‍ ഫലഭരനമിതാ നത്ഭുതാന്‍ പക്ഷിസംഘാന്‍ 
ദൃഷ്ട്വാ തുംഗം തുരംഗം സകുതുക മനുജസ്തത്രപൂര്‍വ്വം ജഗാദ

Pages