സുന്ദരീസ്വയംവരം

Malayalam

ശ്രീകൃഷ്ണവക്ത്രാംബുജനിർഗ്ഗളന്തീം

Malayalam
ശ്രീകൃഷ്ണവക്ത്രാംബുജനിർഗ്ഗളന്തീം
നിപീയതാം വാങ്മകരന്ദധാരാം
ഉഭേ സുഭദ്രാപി ച സത്യഭാമാ
സ്വമന്ദിരം ജഗ്മതുരാത്തമോദം

വരവാണികളേ

Malayalam
വരവാണികളേ! മതിമതി താപം മതിമതി താപം
പരിചൊടു നിങ്ങടെ കാമിതമചിരാൽ
 
കരിവരഗമനേ, സഫലം സകലം
ചീർത്തമുദാന്വിതമർജ്ജുനതനയൻ
 
താർത്തേന്മൊഴിയെ വിവാഹം ചെയ്യും
ധൂർത്തരതാം ധൃതരാഷ്ട്രജനാദികൾ
 
ആർത്തിപിടിച്ചു ഗമിപ്പതു കാണാം
ഇത്ഥം മനസി നിനച്ചു വിശങ്കം
ചിത്തസുഖത്തിനൊടൊത്തു വസിപ്പിൻ

കൊണ്ടൽവർണ്ണ മമ കാന്ത

Malayalam
കൊണ്ടൽവർണ്ണ മമ കാന്ത! തണ്ടലർസായകോപമ!
ഇണ്ടലുണ്ടായതു മോദം പൂണ്ടു കേൾക്ക വിഭോ!
 
ഞങ്ങൾ മുന്നം ഗർഭകാലേ തങ്ങളിലങ്ങൊരു സത്യം
തുംഗവിക്രമ! കഴിച്ചിതങ്ങറിഞ്ഞതല്ലോ
 
അയതിന്നു വിഘ്നമിപ്പോൾ മായമല്ലഗ്രജൻ ചെയ്‌വാൻ-
പോയിടുന്നതറിഞ്ഞില്ലേ തോയജായതാക്ഷ!
 
സുന്ദരാംഗ, സത്യഭംഗം വന്നുവെങ്കിലസംശയം
ഇന്നു ഭാമാസുഭദ്രയും മന്നിൽ വാഴ്കയില്ല

തന്വി ശശിമുഖി നന്ദിമുതിരുമിവൾ

Malayalam
അത്രാന്തരേ നരകവൈരിസുതാവിവാഹം
ശ്രുത്വൈവമാകുലഹൃദം ദ്രുതമാഗതാം താം
മത്തേഭഗാം സസഹജാമഥ സത്യഭാമാം
പ്രീത്യാ വിലോക്യ മധുവൈരിരുവാച വാചം
 
തന്വി ശശിമുഖി നന്ദിമുതിരുമിവൾ തന്നോടുസഹിതമിന്നു
ഖിന്നഭാവയുതമമന്ദമെന്തഹോ മേ സന്നിധിയിങ്കൽ വന്നു
 
അന്തർമ്മുദാ രുചിരദന്തിഗമനജിതദന്തി രതിസമകാന്തേ
എന്തുതന്നെന്നാലുമന്തരം തെല്ലുമില്ലുദന്തമതു വദ കാന്തേ

 

രംഗം 6 ദ്വാരക ശ്രീകൃഷ്ണസന്നിധി

Malayalam

ശ്രീകൃഷ്ണന്റെ അടുത്തേയ്ക്ക് സത്യഭായും സുഭദ്രയും ചെന്ന് അവർ തമ്മിൽ തമ്മിൽ ചെയ്ത ശപഥത്തെ കുറിച്ച് പറയുന്നു.

വൃദ്ധതമനായിമരുവുന്നിവനുടയ

Malayalam
വൃദ്ധതമനായിമരുവുന്നിവനുടയ ശുദ്ധതയതെന്തു പറവൂ!
അദ്ധ്യാപകന്റെ മമ സിദ്ധാന്തമെന്നിയേ
 
അദ്ധാ ഹരീഹിതം സാദ്ധ്യമാകില്ലിനി
വേളിയതിനായിനി വയം പോക ബാഹു
മേളമൊടു മിത്രസഹിതം

കുന്തീപുത്രരോടുസക്തചിത്തനായ

Malayalam
കുന്തീപുത്രരോടുസക്തചിത്തനായ മാധവന്റെ
ചിന്തയിന്നിതിന്നു ചേർന്നതല്ല നിർണ്ണയം
 
എന്തിനങ്ങു പോയിടുന്നു സാദ്ധ്യമാകയില്ല വേളി
ഹന്ത സീരപാണിയെ ചതിക്കുമേ ഹരി
 
മുൻപിലസ്സുഭദ്രയെ നിനക്കിതെന്നു വെച്ചിരുന്ന-
തുമ്പർക്കോന്റെ പുത്രനോടു ചേർത്തതില്ലയോ?

ഭാഗിനേയ വത്സ

Malayalam
ഭാഗിനേയ വത്സ, കേൾക്ക ഭാഷിതം മദീയമിന്നു
ഭാഗധേയവാരിധേ, ഭവിയ്ക്ക തേ ശുഭം
 
ദ്വാരകാപുരിയ്ക്കു വേളിചെയ്‌വതിന്നു പോക നല്ലു
കൗരവേന്ദ്ര, താമസമിതിങ്കലാവതോ?

ധാത്രീനായക ഭവാന്റെ

Malayalam
ധാത്രീനായക, ഭവാന്റെ വാർത്തയിന്നു പാർത്തുകാൺകി-
ലെത്രയും വിചിത്രമെന്നിതത്ര ചൊല്ലിടാം
 
ചക്രപാണി ബന്ധുവായ് ഭവിക്കിലായതിന്നു തർക്ക-
മുൾക്കുരുന്നിലൽപ്പവും നിനയ്ക്ക യോഗ്യമോ?

Pages