സുന്ദരീസ്വയംവരം

Malayalam

വ്യാജമല്ല സുമതേ

Malayalam
വ്യാജമല്ല സുമതേ! ഈശനുമെന്നോടാജിചെയ്കിലധുനാ
ആജവം തന്നെ പരാജിതനായിടും
 
രാജവംശോത്ഭവരാജൻ! ധരിച്ചാലും
ആജമീഡപതേ! കേൾ ഭോ സത്രഭോജിരാജനിഭാ! (=ഇന്ദ്രതുല്യാ)
 
വൈരികളെ സമരേ ആശ്രമമിന്നും സൂരസൂനുസദനേ
പാരാതയയ്ക്കുവാൻ വീരനാകുന്ന ഞാൻ
സാരമില്ലൊന്നിനും മാരാരിവിക്രമ!

സൂര്യനന്ദന ഹേ മൽസഖേ

Malayalam
പ്രസ്ഥാപ്യ ദുര്യോധന ഏവമുക്ത്വാ
യുദ്ധപ്രിയം താപസപുംഗവം തം
ആത്താനുരോഷോ രവിനന്ദനാദ്യാ-
നിത്യാബഭാഷേ നിജമിത്രവർഗ്ഗാൻ
 
സൂര്യനന്ദന! ഹേ മൽസഖേ! കേൾക്ക, വീര്യവാരിനിധേ!
ശൗര്യവാരിനിധിയാകുമെന്നുടയ
 
വീര്യമാശു കരുതാതെ ദർപ്പമൊടും,
വീരരായിമരുവും നമ്മോടാഹന്ത പോരിനിന്നു തരസാ
 
വൈരികളോരാതെ നേരേ തുനിഞ്ഞുപോൽ
പാരമതോർക്കിലുൾത്താരിങ്കലത്ഭുതം

 

രംഗം 12 ദുര്യോധനനും മറ്റ് കൗരവാദികളും

Malayalam

നാരദൻ പറഞ്ഞ കാര്യം ദുര്യോധനൻ മറ്റുള്ളവരുമായി പങ്ക് വെച്ച് ഇനി എന്ത് വേണം എന്ന് ചർച്ച ചെയ്യുന്നു.

മാമുനിമാർമൗലിമണേ

Malayalam
മാമുനിമാർമൗലിമണേ! മാമകവിക്രമാധിക്യാ-
ലാമയമോടരിസഞ്ചയം കാടുകൾതോറും
 
താമസിപ്പതോർത്തു കാൺകിലോ,
പൊർവതിനൊരുമയിലിഹ ഭുവി വരുവതി-
നൊരു വിരുതൻ നഹി കരുതുക സുമതേ!
 
ദുർമ്മതികളവർക്കു ഞാൻ ധർമ്മരാജാലയം തന്നെ
ശർമ്മമോടിരിപ്പതിനഹോ നൽകു‌വൻ
 
ശീഘ്രം ദുർമ്മദമടക്കിയീ നൃപൻ
ഉടമയോടടലതിലടിമുടി പൊടിപെടു-
മുടനുടനടിയിടിപടുതയിലേറ്റവർ
 
ചൊൽപ്പെങ്ങും സമുദ്രമേഴും കെൽപ്പോടു കടന്നവനൊ-
രൽപ്പസരിത്തിനെക്കടപ്പാനൽപ്പവും ഭീതി
 

ഭവതു കരുണാവസതേ

Malayalam
ഭവതു കരുണാവസതേ ഭവികമാശു നൃപതേ!
ഭവദമലകീർത്തിയാൽ പാരാതെ
ഭുവനമെല്ലാം വെളുത്തുചമഞ്ഞിതേ
 
ചന്ദകുലാധിപതേ നന്നു വീര്യമുന്നതകൗതുകമിയന്നു-
ഇന്ദ്രസഭയതിലെന്നുമരവിന്ദലോചനമാർകൾ പാടീടുന്നു
 
ദ്വാരകാപുരിയിങ്കൽ നിന്നു ഞാനും വീരമൗലേ! കേളിങ്ങു വരുന്നു
സീരപാണിതാനും മുതിർന്നു വേളി-
ക്കാരൂഢമോദമൊരുക്കി വാണീടുന്നു
 
ചൊല്ലുവാൻ മാത്രമില്ലെങ്കിലും ഒരു നല്ല വിശേഷം നീ കേട്ടാലും!
കല്യാണം ചെയ്‌വാനൊരുങ്ങി മാലും
 
അൽപ്പമില്ലാതഭിമന്യു വന്നിതുപോലും

ദേവതാപസ മഹാത്മൻ

Malayalam
ദേവതാപസ! മഹാത്മൻ! താവകപാദാബ്ജയുഗ്മം
കേവലം ഞാൻ ഗുണാംബുധേ, സാവധാനം വണങ്ങുന്നേൻ
 
നിന്തിരുവടിയെയിപ്പോളന്തികേ കാൺകയാലെന്റെ
അന്തരംഗേ മഹാമോദം അന്തമില്ലാതുദിക്കുന്നു
 
എന്നോട് തുല്യതകോലും ഉന്നതവിക്രമന്മാരായ്
മന്നിലെന്നല്ലിത്രിലോകം തന്നിലുമിന്നേവനുള്ളൂ?
 
വീരനാമെൻസൂനുനാ ഞാൻ സാരസാക്ഷി സുന്ദരിയെ
സ്വൈരമായ് വേളിചെയ്യിപ്പാൻ ദ്വാരകയ്ക്കു പോയീടുന്നു
 
എങ്ങുനിന്നിങ്ങെഴുന്നള്ളി മംഗലമോടിതുകാലം
ഇങ്ങു വന്നകാരണവും ഭംഗിയോടിന്നരുൾ ചെയ്ക

ജയജയ കരുഅവാധീശവിഭോ

Malayalam
തദനു കുരുവരോസൗ കർണ്ണഭീഷ്മാദിയുക്തഃ
പഥി നിജ ശുഭകീർത്തിം ഗായമാനം മഹാന്തം
സരസമുപഗതം തം നാരദം താപസേന്ദ്രം
വചനമിതി ബഭാഷേ വീക്ഷ്യ മോദാകുലാത്മാ
 
ജയജയ കരുഅവാധീശവിഭോ! 
ജയജയ വീരസുയോധന! ഭോ!
ജയജയ രാജകുലാവതംസാ വിഭോ!
ജയജയ മന്മഥസുന്ദര! ഭോ!
 
പൂരുവംശാബുധി പൂർണ്ണചന്ദ്ര! ഭൂരിപരാക്രമ! സാർവഭൗമ!
വൈരിമതംഗജമസ്തകദാരണ, ധീരമൃഗേശ, ജയിച്ചാലും നീ
 
ചൂതുകൊണ്ടന്തകജാദികളെ വീതശങ്കം പെരുങ്കാട്ടിലാക്കീ

ഏവം രാക്ഷസരാജഭാഷിതസമോദ

Malayalam
ഏവം രാക്ഷസരാജഭാഷിതസമോദാത്മാനമത്യാദരം
കംസരാതിസുതാവിവാഹചരിതം സർവ്വം ഹ്യൂലൂപീസുതം
ഉക്ത്വാ ഗോപുരമാപ ശൗരിനിലസ്യാത്മാനുജാഭ്യാം സമം
രക്ഷോവംശപയോംബുരാശിഭവഭാധീശോഥ വീരാഗ്രണീഃ
 

Pages