സുന്ദരീസ്വയംവരം

Malayalam

താവദുൽബണതരശരാ

Malayalam
താവദുൽബണതരശരാസഗുണരാണദ്വിഗുണിത സിംഹനാദ-
വിത്രസ്തസമസ്തദിശാഹസ്തീന്ദ്രമസ്തക കമ്പനാന്ദോളിതവിശ്വ-
വിശ്വംഭരാഭാരപരിഫക്കനിശ്ശേഷശേഷഫണാമണ്ഡലേ, അതി-
ദ്രുതപ്രയോഗാലക്ഷ്യമാണബാണസന്ധാനമോക്ഷേ ആഖണ്ഡ-
ലാദിസൂരഷണ്ഡ, വിസ്മയനീയേ, മഹതി രണമഹേ, പ്രവൃദ്ധ-
മാനേ, തരോര്യുദ്ധനദീഷ്ണതാവിലോകനവിസ്മിതചേതാഃ സ്വയ-
മിരാവാനിത്ഥമകഥയൽ

കടുക്കും‌മസ്തകം

Malayalam
കടുക്കും‌മസ്തകം തല്ലിപ്പൊടിക്കുമെന്നുരച്ചേറ്റം
ചൊടിക്കുന്നെന്തിനിങ്ങേതും മടക്കമില്ല
 
പൊടുക്കനേ ഭവാന്മാരെ ഒടുക്കുവാനൊരുമ്പെടും
തടുക്ക മൽക്കരമിതു മിടുക്കരെന്നാൽ

ചൊടിച്ചവന്മദമുള്ളിൽ നടിച്ചീടും

Malayalam
ചൊടിച്ചവന്മദമുള്ളിൽ നടിച്ചീടും രിപുക്കളെ
പിടിച്ചു മസ്തകം തല്ലിപ്പൊടിച്ചീടുന്ന
 
തടിച്ചമൽഗദകൊണ്ടിട്ടടിച്ചു നിൻതലയിപ്പോൾ
ഉടച്ചീടും രണഭുവി മടിച്ചീടാതെ

ഒരുത്തനെന്നോർത്തു നിങ്ങൾ

Malayalam
ഒരുത്തനെന്നോർത്തു നിങ്ങൾ പെരുത്തഹങ്കാരത്തോടെ
കരുത്തതു നടിച്ചേവമുരത്തീടുകിൽ
 
വിരുദ്ധന്മാർക്കന്തകൻ ഞാനിരുത്തുവൻ വൈകർത്തന-
പുരത്തിലിന്നതിതരാം കുരുത്തരുഷാ
 
ദുർബ്ബലരേ, മമ പദതളിർ തൊഴുതിഹ കെൽപ്പൊടുപോകുചിതം

തിമർത്ത രണാങ്കണത്തിൽ

Malayalam
തിമർത്ത രണാങ്കണത്തിൽ നിരർത്ഥമാക്കി നിൻബല-
മമർത്യനായകപുരേ അമർത്തീടുവൻ
 
കിമർത്ഥം നീയഹംഭാവ സമൃദ്ധിയോടിരിക്കുന്നു
സമർത്ഥനെങ്കിലോ നീയുമെതിർത്തീടുക

ധൂർത്തമതേ വഴിരോധകമാകിയ

Malayalam
ഇത്ഥം മാതൃനിയോഗതഃ പ്രചലിതൗ തൗ ജിഷ്ണുഭീമാത്മജാ-
വുദ്യുദ്ബാഹുയുഗാർഗ്ഗളീവിഫലിതപ്രത്യർത്തിയുദ്ധോദ്യമൗ
ത്രൈലോക്യപ്രഥിതപ്രതാപമഹിതം രുദ്ധാദ്ധ്വദേശം പദാ
പ്രേക്ഷ്യ ക്രൂരമിരാവദാഖ്യമധികക്രോധാദിതി പ്രോചതുഃ
 
ധൂർത്തമതേ, വഴിരോധകമാകിയ പത്തുകൾ(=പാദങ്ങൾ) മാറ്റുക നീ
ചീർത്തമദമോടിതു പാർത്തു ചെയ്തില്ലെന്നാകിൽ
 
കൂർത്തപത്രിയാൽ മദം തീർത്തുവൈപ്പൻ

 

രംഗം 10 ഈരാവാന്റെ സമീപം

Malayalam

ഘടോൽക്കചനും അഭിമന്യുവും ദ്വാരകയിലേക്ക് പോകും വഴി ഈരാവാനുമായി കണ്ട് മുട്ടുന്നു. ഈരാവാൻ നാഗരാജാവിന്റെ മകൾ ആയ ഉലൂപിയിൽ അർജ്ജുനനുണ്ടായ മകൻ ആണ്.

Pages