ഖരവധം

കൊട്ടാരക്കരത്തമ്പുരാൻ

Malayalam

മൽപ്രിയ നീ എന്നെ

Malayalam
ലക്ഷ്മണം പുക്കെടുത്തിട്ടംബരേ പോയി വേഗാൽ
രാക്ഷസീ ഘോരരൂപാ പങ്‌ക്തികണ്ഠാനുജാ സാ
ദക്ഷനാം രാമചന്ദ്രൻ പത്രിയും വില്ലുമായി
തൽക്ഷണം പോകുമപ്പോൾ ജാനകീ തം ജഗാദ
 
മൽപ്രിയ നീ എന്നെ പിരിഞ്ഞയ്യോ പോകൊല്ലാ
നാഥ നീയെവിടേക്കിപ്പോൾ അതിവേഗേന പോകുന്നൂ?

 

പോവാനയയ്ക്കയില്ല നിന്നെ

Malayalam
പോവാനയയ്ക്കയില്ല നിന്നെ ഞാനെട ഏവ-
നെന്നോടു മറുത്തുരചെയ്വാൻ?
ഏവമെങ്കിലോയിപ്പോൾത്തന്നെ ഞാൻ
നിന്നെക്കൊണ്ടുപോവേനാകാശേ വൈകാതെ

കാന്തനെനിക്കു നീയെന്നല്ലൊ

Malayalam
കാന്തനെനിക്കു നീയെന്നല്ലൊ ഞാൻ
സ്വാന്തേ ചിന്തിച്ചിവിടെ വന്നു മോദേന
എന്തുപറകിൽ പോകവല്ലേ ധന്യകാന്ത
നിന്നാണെയിവിടെ നിന്നു

Pages