ഖരവധം

കൊട്ടാരക്കരത്തമ്പുരാൻ

Malayalam

ഈ വനത്തിലനേകം നാളുണ്ടു

Malayalam
ഈ വനത്തിലനേകം നാളുണ്ടു ഞാൻ വസിച്ചീടുന്നു
കേവലം വരഭാവേനം വരനായി നീ മരുവാനായ്
രാകേന്ദുവദന നിന്നെയകമഴിഞ്ഞു കാൺകയാൽ
മോഹന, തെളിഞ്ഞു ഹൃദയം നളിനാക്ഷ രണദക്ഷ!
മല്ലികവളർകോദണ്ഡന്നല്ലലണയിക്കും മേനി-
യല്ലോ നിന്നുടൽ രാജൻ ധൃതകാണ്ഡ സുകോദണ്ഡ!
മാരശരബാധയേതുമൊരുനേരവും സഹിയാ
വരനാകണമിപ്പോൾ നീ നൃപജാതം തൊഴും‌പാദ!

മങ്കമാരടികൂപ്പും നീയെന്തീ

Malayalam
മങ്കമാരടികൂപ്പും നീയെന്തീ വനത്തിൽ വാഴുന്നു
മങ്കയേ ചൊല്ലേണമേ മാനിനിബാലേ നീലവേണി
സുതനോ സുലളിതതനോ പീയൂഷവാണി
സുതനോ സുലളിതതനോ

രഘുവീര പാഹിമാം

Malayalam
ദശരഥനരപാലൻതോഴനാം ഗൃ‌ദ്‌ധ്രരാജൻ
ദശരഥസുതനാകും രാമനെക്കൊണ്ടുപോയി
നിശിചരലലനാ സാ രാവസ്യാനുജാതാ
സുരുചിരനിജവേഷാ രാമമേവം ജഗാദ
 
രഘുവീര പാഹിമാം സ്മരദൂനാമേനാം
രഘുവീര പാഹി പാഹി മാം
 
മീനകേതനസമാന നിന്നെയിഹ കണ്ടതിനാൽ
നയനം സഫലമായ് മേ നരവീരവരഘോര!
 

 

ഹന്ത രാമ മഹാമതേ

Malayalam
ഹന്ത രാമ മഹാമതേ! ഹഹ പങ്‌ക്തിരഥമഹീപാലകൻ
ബന്ധുവത്സലനിന്ദ്രലോകമുപേയിവാൻ മേ സഖാ.
അസ്തു സ്വസ്തി നിനക്കു രാഘവ യാമിയെന്റെ നിവാസം ഞാൻ
രാമ നീ മനതാരിലെന്നെ നിനയ്ക്കുമളവിഹ എത്തുവൻ

ഗൃദ്ധ്രരാജ മഹാമതേ

Malayalam
ഗൃദ്ധ്രരാജ മഹാമതേ, നിന്നെയത്ര ഞാൻ കരുതീടുന്നേൻ
മിത്രപാലകനാകുമെന്നുടെ താതമേവ ഹൃദംബുജേ
കൈകയീ വചസാ മഹീപതിയരുളി മാം വാഴ്വാൻ വനേ
സാകമിന്നു സഹോദരേണ ച സീതയാ വാഴുന്നു ഞാൻ
വൈരിവാരണകേസരീ ബത ശൗര്യവാൻ ദശരഥനൃപൻ
ചാരുനാകഗതോ മഹാത്മൻ താതനേവമമായി നീ

രാമ നീലകളേബര ജയ

Malayalam
ഏവം പറഞ്ഞു മുനിമാർ നടകൊണ്ടശേഷം
ഗോദാവരീനികടപഞ്ചവടീവനാന്തേ
രാമൻ തയാ സഹജനോടുമുവാസ മോദാൽ
രാമം സമേത്യ സ ജടായുരുവാച ചൈനം
 
രാമ, നീലകളേബര ജയ രാജമാനമുഖാംബുജം
രാമ ഭീമഗുണാലയ ജയ രാജരാജശിരോമണേ!
നിന്നുടെ ജനകൻ മഹീപതി ധന്യനാകിയ ദശരഥൻ
തന്നുടെ സഖിയായ ഗൃദ്ധ്രനഹം ജടായുരയേ വിഭോ!
ഹന്ത കാനനചാരണം തവ എന്തിനായിതു സന്മതേ
ബന്ധുവത്സല രാമചന്ദ്ര മമൈതദേവ വദാധുനാ

 

Pages