ഖരവധം

കൊട്ടാരക്കരത്തമ്പുരാൻ

Malayalam

ആരെടാ നടന്നീടുന്നു

Malayalam
ഇത്ഥം രാത്രിഞ്ചരൻതാൻ പറയുമളവുടൻ സീതയെപ്പുക്കെടുത്തി-
ട്ടത്യന്തം ഘോരമാകും ഗഹനഭുവി നടക്കുന്നനേരം സ രാമഃ
ധൃത്വാ ബാണം കരാഗ്രേ ജനകസുതയുടേ രോദനം കേട്ടു ജാതം
തീർത്തും സൗമിത്രി ഖേദം പുനരപി തരസാ രാഘവോ വാചമൂചേ
 
ആരെടാ നടന്നീടുന്നു വീരനെങ്കിലത്ര നിന്നു
പോരു ചാരു ചെയ്തിടാതെ പോകയോ പരം
നാരിമാരെയാരുമേ പിടിച്ചുകൊണ്ടുപോകയില്ല
ശൗര്യമെന്തതിൽ തുലോം തെളിച്ചുകാട്ടി നീ
 
നേരിടുന്ന പേരെയൊക്കെയും മുടിച്ച വീരനല്ലൊ

ആരെടാ വരുന്നതീ വനേ

Malayalam
മദ്ധ്യേമാർഗ്ഗം മനോജ്ഞം മധുമൊഴി വിവശാ ചൊന്ന വാക്യങ്ങൾ കേട്ടു
കത്തും ചിത്താധിയോടും തരുണിമണിയുടേ പീഡയെല്ലാമൊഴിച്ചും
ശുദ്ധാനം മാമുനീനാം നിലയനിരകളിൽ ചെന്നുപോകുന്ന നേരം
മത്താത്മാവാം വിരാധൻ വിരവൊടുപഗതൗ രാഘവൗ തൗ ബഭാഷേ

ആരെടാ വരുന്നതീ വനേ ധീരവീരരാരെടാ വരുന്നതീ വനേ
വീരനായ ഞാനിരിക്കുമീവനത്തിൽ വന്നു നിങ്ങൾ
നേരിടുന്നതാകിലിന്നു കൊന്നൊടുക്കുവൻ ദൃഢം
 
ബാലരായ നിങ്ങളെന്റെ കയ്യിൽ മേവിടുന്നതൊരു
ശൂലധാരിയിൽ പതിപ്പതിന്നു പോര പാർക്കിലോ

എന്നാര്യപുത്രനും സദാ എന്നരികിൽ

Malayalam
എന്നാര്യപുത്രനും സദാ എന്നരികിൽ വസിക്കുമ്പോൾ
ഒന്നിനുമില്ലൊരു ഭീതി മേ എന്നാലുമേറ്റം
നന്ദിയുള്ളവർകൾ ചൊൽകയാൽ ഇന്നു ചൊല്ലി ഞാൻ
മന്നവർമണിയേ ഇന്നി നാം ഇന്നെത്ര ദൂരം
മുന്നിൽ നടക്കേണം ചൊല്ലേണം ഈ വിപിനേ

അത്തലരുതൊട്ടും ചിത്തേ

Malayalam
അത്തലരുതൊട്ടും ചിത്തേ മത്തേഭഗമനേ ദേവി,
ചീർത്തവേഷവുമായുണ്ടയേ ഈ വിപിനേ
രാത്രിഞ്ചരനാഥനായൊരുത്തനുണ്ടവനുതന്നെ
ഹസ്തങ്ങളിരുപതുണ്ടുപോലെ അത്രയുമല്ല
മസ്തകങ്ങൾ പത്തുണ്ടുപോൽ
രുദ്രവരത്താൽ മത്തനായവൻ വാഴുന്നുപോൽ
അവൻ ലോകാനാം അത്തൽ വരുത്തുന്നുപോൽ
സദാ ഈ വിപിനേ
 
എന്തതിന്നു സ്വാന്തമതിൽ സന്താപം തേടീട വേണ്ട
എന്തു ഭയം കൗണപർ ബലാൽ ഈ വിപിനേ

രജനീശോപമാനമായ വദന

Malayalam
അനന്തരം ഘോരവനം പ്രവിശ്യ
മനസ്സിൽ മോദേന നടക്കുമപ്പോൾ
മനോജ്ഞശീലാ ജനകാത്മജാ സാ
വനം നിരീക്ഷ്യാശു ജഗാദ രാമം
 
സീത
രജനീശോപമാനമായ വദന! മമ ജീവനാഥ!
മുനിനാരിമാർ ചൊല്ലിക്കേട്ടു ഞാൻ
ഘോരന്മാരായിഗ്ഗഹനത്തിൽ വാഴുന്നുപോൽ ചിലരവർകൾ
പേരു യാമിനീചാരികളെന്നുപോൽ തേ മനുജരെ
ഹാ, ഹാ, ഹനിച്ചാഹരിക്കുന്നുപോലെ ഈ വിപിനേ
ആവാസം ദുഷ്കരം പരം

Pages