ഉത്കടമദമൊടു

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ചരണം 1

ഉത്കടമദമൊടു ധിക്കൃതി വചനം ഉരയ്ക്കും നിന്നുടെ ഗാത്രം
മത്കരഹതി കൊണ്ടിക്കാലം നിപതിക്കും പൊടി പൊടിയായി.

പല്ലവി

എന്തിനു തവ വെറുതെ ബഹു ഗര്‍ജനമെന്തിനു തവ വെറുതെ?

അർത്ഥം: 

വര്‍ധിച്ച അഹങ്കാരത്തോടെ ധിക്കാര വാക്കുകള്‍ പറയുന്ന നിന്‍റെ ശരീരം എന്‍റെ പ്രഹരം കൊണ്ട് പൊടിപൊടിയായിത്തീരും. എന്തിനാണ് നീ വെറുതെ ഗര്‍ജ്ജിക്കുന്നത്?