രംഗം പന്ത്രണ്ട്
ആട്ടക്കഥ:
ശിവന്റെ അനുമതി ലഭിച്ചതിൽ സന്തുഷ്ടനായ ബ്രഹ്മാവ് തിരികെ നാട്ടിൽചെന്ന് സനകസനന്ദനാദി മഹർഷിമാരെ ക്ഷണിച്ചുവരുത്തി യാഗം ആരംഭിക്കുന്നു.
ബ്രഹ്മാവിന്റെ അഭ്യര്‍ഥന പ്രകാരം പരമശിവന്‍ നന്ദികേശ്വരനെ യാഗശാലയിലേക്ക് അയച്ചു. ദേവന്മാരാല്‍ ശോഭിക്കപ്പെട്ട ആ യാഗശാലയില്‍ ,ദക്ഷന്‍ നന്ദികേശ്വരനെ കണ്ടു കോപാകുലനായി. അവനെയും സാക്ഷാല്‍ മഹേശനെയും കടുത്ത വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുന്നു. നന്ദികേശ്വരന് കോപമുണ്ടായെങ്കിലും യാഗശാലയില്‍ വച്ച് യുദ്ധം ചെയ്യുന്നത് അനുചിതമാകുമെന്നതിനാല്‍ ദക്ഷനോട് ഏല്‍ക്കാതെ അവിടെനിന്ന് മടങ്ങുന്നു.