കുടിലമാനസനാകും

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

കുടിലമാനസനാകും നിടിലലോചനന്‍ സന്ധ്യാ-
നടനാകുമാവനേറ്റം പടുതയുണ്ടറിവന്‍ ഞാന്‍ .
കടുക്കും കോപമെന്നുള്ളില്‍ കിടക്ക കൊണ്ടധുനാധൂര്‍ -
ജ്ജടിക്കു യജ്ഞഭാഗം ഞാന്‍ കൊടുക്കയില്ല നിര്‍ണ്ണയം
പല്ലവി.
ഗുണദോഷമാരുമിതിനിന്നു പറയേണ്ട
കുതുകമില്ലമേ കേള്‍പ്പാനും.

അർത്ഥം: 

കുടില മാനസനായ ശിവന്‍ സന്ധ്യാനൃത്തം ചെയ്യുന്നവനാണ്.  അവന് കേമത്തം ഉണ്ടെന്ന് എനിക്കറിയാം. എന്‍റെ മനസ്സില്‍ അവനോട് കഠിനമായ കോപം ഉള്ളതിനാല്‍  യജ്ഞഭാഗം ഞാന്‍ കൊടുക്കില്ല. ആരും ഇതിന് ഗുണദോഷം പറയേണ്ട. കേള്‍ക്കാന്‍ എനിക്ക് താല്പര്യവുമില്ല.