ചൊടി‍ച്ചുനിന്നു പാരം

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ചൊടി‍ച്ചുനിന്നു പാരം കുരച്ചീടും കുക്കുരം
 കടിച്ചീടുകയില്ലെന്നസംശയം
 മടിച്ചീടേണ്ടാ നമ്മെ ജയിച്ചുകൊള്ളാമെന്നു
 കൊതിച്ചീടുന്നതെങ്കില്‍ വന്നടുക്ക നീ
 അടിച്ചു വിരവൊടു തടിച്ച നിന്റെയുടല്‍
 പൊടിച്ചിടുവനെന്നു ധരിക്കണം.

 വാടാ വാടാ രംഗമദ്ധ്യേ എന്‍റെ
 പാടവങ്ങള്‍ കാണ്‍ക യുദ്ധേ.

 ഉള്ളില്‍ പേടിയുണ്ടെങ്കില്‍ നീയുമോടിടാതെ
 കാലില്‍‌പിടിച്ചുവിദ്യപഠിച്ചുകൊള്‍ക രണമതില്‍ .

അർത്ഥം: 

ഏറ്റവും ഉശിരോടെ കുരയ്ക്കുന്ന നായ കടിക്കുകയില്ല എന്നതില്‍ സംശയമില്ല. എന്നെ ജയിക്കാംഎന്ന്‍ കൊതിക്കുന്നുണ്ടെങ്കില്‍ എന്നോട് അടുക്കുക. നിന്റെ തടിച്ച ഉടല്‍ അടിച്ചുപൊടിക്കും. പടക്കളത്തിലേക്ക് വാ. എന്‍റെ കഴിവുകള്‍ കണ്ടാലും. ഉള്ളില്‍ പേടിയുണ്ടെങ്കില്‍ പിന്തിരിഞ്ഞ് ഓടാതെ എന്റെ കാലില്‍വീണ് യുദ്ധവിദ്യകള്‍ പഠിച്ചുകൊള്‍ക.

അരങ്ങുസവിശേഷതകൾ: 

'വാടാ വാടാ രംഗമദ്ധ്യേ എന്‍റെ
 പാടവങ്ങള്‍ കാണ്‍ക യുദ്ധേ.'  ഈഭാഗം മുറിയടന്തയിലാണ്