കരിപ്രകര
കരിപ്രകര മദഭരപ്രശമ പടു-
കരപ്രഹരമറിഞ്ഞിടാതെ പോയ്
ഹരിപ്രവരന്‍തന്നെ വനപ്രദേശം തന്നില്‍
ഖര:പ്രഥനത്തിനു വിളിക്കുംപോല്‍
കരപ്രതാപം മമ ജഗല്‍പ്രസിദ്ധം
മറന്നുരുപ്രതിഘമൊടുമെതിര്‍ക്കിലോ
മുഷ്ടികൊണ്ടു നിന്റെ ഗാത്രം പരി-
പിഷ്ടമാക്കി ക്ഷണമാത്രം കൊണ്ടു
വിഷ്ടപേഷു കീര്‍ത്തിപുഷ്ടി ചേര്‍ത്തു നൃപഹൃദി
പ്രമദമതി പ്രചുരം വരുത്തുവന്‍
ആനക്കൂട്ടത്തിന്‍റെ അമിതമായ അഹങ്കാരം നശിപ്പിക്കുന്ന കൈബലം അറിയാതെ, കഴുത കാട്ടില്‍പോയി സിംഹത്തെ പോരിനു വിളിക്കുന്നതുപോലെ ലോകപ്രസിദ്ധമായ എന്റെ ഭുജബലം അറിയാതെ എതിര്‍ക്കാന്‍ വന്നാല്‍ മുഷ്ടികൊണ്ട് നിന്‍റെ ശരീരം ഇടിച്ചുതകര്‍ത്ത് ലോകത്തില്‍ അനന്തമായ കീര്‍ത്തിയും രാജാവിന്‍റെ ഹൃദയത്തില്‍ സന്തോഷവും വരുത്തും.
'മുഷ്ടികൊണ്ടു നിന്റെ ഗാത്രം പരി-
പിഷ്ടമാക്കി ക്ഷണമാത്രം കൊണ്ടു' ഈ ഭാഗം മുറിയടന്തയില്‍