അക്ഷംകൊണ്ടൊന്നെറിഞ്ഞാൻ നൃപതി

രാഗം: 
അക്ഷംകൊണ്ടൊന്നെറിഞ്ഞാൻ നൃപതി കുപിതനായ് തൽക്ഷണേ ധർമ്മസൂനും
‘കഷ്ടം! സന്യാസിരക്തം വിഴുകിലശുഭ’മെന്നാശു ചൊല്ലിത്തദാനീം
നെറ്റീന്നിറ്റിറ്റുവീഴും രുധിരമതു ജവാലുത്തരീയത്തിലേറ്റാൾ
കറ്റക്കാർകൂന്തലാൾ ചൂടിന മകുടമഹാരത്നമാം യാജ്ഞസേനീ.
അർത്ഥം: 
പെട്ടെന്ന് വിരാടരാജാവു ദേഷ്യപ്പെട്ട് ധർമ്മപുത്രരെ പകിടകൊണ്ട് ഒന്ന് എറിഞ്ഞു. അപ്പോൾ സുന്ദരിമാർ ധരിക്കുന്ന കിരീടത്തിലെ വലിയ രത്നമായ പാഞ്ചാലി, കഷ്ടം, സന്യാസിയുടെ ചോര വീണാൽ ചീത്തയാണ് എന്ന് പറഞ്ഞ് വേഗത്തിൽ നെറ്റിയിൽ നിന്നും ഇറ്റിറ്റു വീഴുന്ന ആ ചോറ ഉടനെ ഉത്തരീയവസ്ത്രം കൊണ്ട് സ്വീകരിച്ചു.
 
അരങ്ങുസവിശേഷതകൾ: 

ഇത് അഭിനയിക്കെണ്ടാതാണ്.