യുദ്ധം

കൊട്ടാരക്കരക്കരത്തമ്പുരാന്റെ രാമനാട്ടം അവസാനത്തെ കഥ

Malayalam

രണമതിലനേകധാ ചതുരത കരുതുന്ന

Malayalam

ധൂമ്രാക്ഷനും പോരില്‍ മരിച്ച വൃത്തം
ശ്രുത്വാതിരോഷാത്സചവജ്രദംഷ്ട്രം
താമ്രേക്ഷണം പോരിനയച്ചു വീരം
ഗത്വാംഗദംസോപി ജഗാദ കോപാൽ

രണമതിലനേകധാ ചതുരത കരുതുന്ന
കൌണപരോടമര്‍ ചെയ്യാമെന്നുണ്ടോ അമർ ചെയ്യാമെന്നുണ്ടോ

രാമ രാമ മഹാമതേ തവ

Malayalam

രാമ രാമ മഹാമതേ തവ ജീവിതംപോലുള്ള ഞാന്‍
നിന്‍ സഖാവാകുന്നു കേളയിതാര്‍ക്ഷ്യനാകിയ പക്ഷികൾ
ഇന്ദ്രജിത്തയി നിങ്ങളെ ബന്ധിച്ചിതെന്നറിഞ്ഞു ഞാന്‍
ഹന്ത പീഡാം ഹരിപ്പതിന്നായിങ്ങു വന്നതു സന്മതേ
രാവണം രജനീചരാനപി കൊന്നു നീ ജാനകിയോടും
സ്വൈരമായ്  വാഴുന്ന നാള്‍ മേ  തത്വമങ്ങറിയിച്ചിടാം
പോകുന്നേനഹമിന്നിനി  ഹൃദിശോകത്തെ കരുതീടൊല്ലാ
രാവണാദികളെ  ഹനിപ്പതിനുണ്ടു ബലമയി തേ സഖേ

പക്ഷി രാജ മഹാമതേ ശൃണു

Malayalam

പക്ഷി രാജ മഹാമതേ ശൃണു പക്ഷവാത ഹതോരഗ
ഇന്ദ്രജായിബാണാതുരൌനൌ രക്ഷ ചെയ്തതു നീയല്ലോ
തേജസാം നിധിയായ നീ ബഹു ഭൂഷനാദി വിഭൂഷിതന്‍
ആരതെന്നുരചെയ്യണം ഭവാൻ മമ ചാരുരൂപാഭോഗവാൻ
ഇപ്പോള്‍ വന്നുപകാരമായ് മമ ചെയ്ത നീയും ജനകനും
തല്‍ പിതാവിനെ അജനെയും ഞാനൊന്നുപോൽ  കരുതീടുന്നേൻ

Pages