മുഷ്ടി കൊണ്ടിടിച്ചു നിന്നെ
മുഷ്ടി കൊണ്ടിടിച്ചു നിന്നെ പിഷ്ടനാക്കുന്നുണ്ടു
കഷ്ടമായ കർമ്മം ചെയ്ത ദുഷ്ടാത്മാവാം മൂഢാ
കൊട്ടാരക്കരക്കരത്തമ്പുരാന്റെ രാമനാട്ടം അവസാനത്തെ കഥ
മുഷ്ടി കൊണ്ടിടിച്ചു നിന്നെ പിഷ്ടനാക്കുന്നുണ്ടു
കഷ്ടമായ കർമ്മം ചെയ്ത ദുഷ്ടാത്മാവാം മൂഢാ
ചണ്ഡ കോദണ്ഡ പാണിയാം രാമന്റെ സഹജം
കോണ്ടു പോവാനെടുക്കുന്നോ ഹന്ത ദുഷ്ടാത്മാവേ
ആശര ചോര ചോര നീ വീര്യ ദുഷ്ട ദുർബുദ്ധേ കേൾ
പാപ മൂഢ എന്നോടു നീ പോർ ചെയ്ക വിരവിൽ
മുറിയും നിന്നുടെ കണ്ഠം നൂനം
വിധി ദത്താം ശക്തിയെ ഞാൻ അയക്കുന്നു തടുത്തു കൊൾക നീ
കൊണ്ടുപോവനെന്നുടയ മന്ദിരത്തിലേനം
ചണ്ഡനായ രാമനെന്തു ചെയ്യുന്നതതിന്നു?
കണ്ടീടുന്നതെന്തു മൂഢ ചണ്ഡനാമെന്‍ബാണം
കൊണ്ടു ഭൂമിയില്‍ നീ വീഴും കണ്ഠവും മുറിഞ്ഞു
പോരും പോരും നിന്റെ വാക്കു നേരുതന്നെയെല്ലാം
പോരിന്നായി വരികിലതു കണ്ടീടുന്നുണ്ടല്ലോ
മത്ത പഞ്ചാസ്യനല്ലോ നീ പോരിനെതിർനില്ക്കിൽ
അത്ര തെളിച്ചു കണ്ടീടാം പോരുന്നിന്റെ വാക്കു
മാനുഷ കിശോരമൂഢ ദുര്‍മ്മതേ ദുരാത്മൻ
അല്പതര കീട തുല്യ പോരിന്നെതിര്‍ത്തോ നീ
മത്ത പഞ്ചാസ്യനോടിന്നു യുദ്ധ്ഞ്ചെയ്‌വാനേണ
മോര്‍ത്തു വരുമോ നിനയ്ക്കിലവ്വണ്ണം നീ വന്നു
ലക്ഷ്മണൻ (രാവണനോട്)
രേരേ വാട യാതുധാന നേരേപോരിന്നായി
വീരരാമദാരഹാരിയല്ലേ ദുഷ്ട നീയും
സൗമിത്രേ ബാലലക്ഷ്മണ ഭീമബല പോകാ
പോരിലധികം കരുതിനില്ക്കണം നീ വീര!
ബാണം നിന്റെ നെഞ്ചിലെയ്തുഭൂമിയില്‍ മറിച്ചു
ശോണിതം കുടിപ്പിക്കുന്നുണ്ടെന്നതിങ്ങു നൂനം
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.