യുദ്ധം

കൊട്ടാരക്കരക്കരത്തമ്പുരാന്റെ രാമനാട്ടം അവസാനത്തെ കഥ

Malayalam

നീല തവ മാറുപൊടി ചെയ്`വതിന്നായി

Malayalam

ശ്ലോകം:
അകമ്പനം മാരുതി കൊന്ന വൃത്തം
ദശാനനന്‍ കേട്ടു വിവൃദ്ധമന്യുഃ
പ്രഹസ്തമാഹൂയ പടക്കയച്ചൂ
സമേത്യ നീലം സജഗാദവീരം

പദം:
നീല തവ മാറുപൊടി ചെയ്`വതിന്നായി
ചേലൊടു ശരമാരിചെയ്തിടുന്നേൻ ഞാൻ

ശൈലത്താലെറിഞ്ഞു നിന്നെ

Malayalam

ശൈലത്താലെറിഞ്ഞു നിന്നെ ചേലൊടു കൊല്ലുവേനിപ്പോള്‍
ആളല്ലാത്ത നീയെന്തു ചൊല്ലുന്നു മൂഢ!
അശ്വ കര്‍ണ്ണ തരു കൊണ്ടു നിന്റെ സൈന്യങ്ങളെയെല്ലാം
ശശ്വദേവ കൊല്ലുന്നുണ്ടു കണ്ടുകൊള്‍ക നീ

ആരെടാ നീ എന്നോടിപ്പോൾ

Malayalam

ശ്ലോകം:
സുരവരസുതപുത്രന്‍ വജ്രദംഷ്ട്രം ഹനിച്ചു
നിശിചര വരനിത്ഥം കേട്ടു കോപത്തോടപ്പോള്‍
വിരവൊടു രണശൂരം കംപനം യാത്രായാക്കി
ബലമൊടു സതുഗത്വാ വായുസൂനും ബഭാഷേ.

പദം:
ആരെടാ നീ എന്നോടിപ്പോൾ പോരിനായ് വരുന്നവനൻ
മാരുതിയോ നിന്നെ മുന്നം കണ്ടിട്ടില്ലാ ഞാന്‍
കാണണം കാണണമെന്നു മോഹമിനിക്കുണ്ടു പണ്ടേ
കാണുവാനുള്ള സംഗതിയിന്നു വന്നല്ലോ
ജീവനോടു നീയിനിമേല്‍ ഭൂമിയിൽ വാഴേണമെന്നു
കാമമേതും കരുതേണ്ടാ കൊല്ലുന്നുണ്ടു ഞാൻ

Pages