രാമ രാമ മഹാമതേ
ശ്ലോകം:
ഇത്ഥം പറഞ്ഞു ദശകണ്ഠനോടിന്ദ്രജിത്തും
സ്വസ്ഥം വസിച്ച സമയേ ബത പക്ഷിരാജന്‍
താര്‍ക്ഷ്യൻ സമേത്യ നൃപ പുത്രരൂജം കളഞ്ഞു
സ്വൈരം സ്ഥിതം രഘുവരം നിജഗാദമോദാല്‍
പദം:
രാമ രാമ മഹാമതേ ജയ രാജ മാന കളേബര
രാമ ഭീമ ഗുണാകര ജയ രാജ രാജ ശിഖാമണേ
രാവണാദി നിശാചരാന്തക രാജ ചാരു മുഖാരി മര്‍ദ്ദന
രാജമാന ശരാസബാണ വിരാജമാന കരാംബുജ