യുദ്ധം

കൊട്ടാരക്കരക്കരത്തമ്പുരാന്റെ രാമനാട്ടം അവസാനത്തെ കഥ

Malayalam

ജംബുമാലിയെയെതീര്‍ത്തതു

Malayalam

ഇത്ഥം പറഞ്ഞു ഘനനാദനഥ പ്രഹസ്തൻ
യുദ്ധങ്ങള്‍ ചെയ്തു സഹിയാതെ പുരം ഗമിച്ചു
ഗത്വാ മരുല്‍സുതമുടൻ സച  ജംബുമാലീ
നീലം നികുംഭനുടനേ എതിരിട്ടു ചൊന്നാൻ
 
ജംബുമാലിയെയെതീര്‍ത്തതു ഞാനിഹ വായുനന്ദന പോക വൈകാതെ

രാവണം പിടിച്ചുപരിഖമതില്‍മറിച്ചു

Malayalam

രാവണം പിടിച്ചുപരിഖമതില്‍മറിച്ചുചൂഡ
ഞാന്‍ പറിച്ച നേരമെങ്ങുപോയി മൂഢനായ നീ
കൊല്ലുവാനുരച്ചനിന്നെ ഇന്നു കൊല്ലുവന്‍ ജവേന
അല്ലയായ്കിലോടിപ്പോക കൌണപാധമ!

ഇന്ദ്രജിത്തു ഞാനെന്നടറിഞ്ഞീടേണമംഗദാ

Malayalam

ഇന്ദ്രജിത്തു ഞാനെന്നടറിഞ്ഞീടേണമംഗദാ നീ
നന്ദനൻ ദശാസ്യനായ രാവണൻ തന്റെ
എന്നോടിന്നെതിര്‍പ്പതിന്നു നീ കിശോരനത്രയല്ല
പിന്നെ മര്‍ക്കടം കരുത്തോടാളല്ലേതുമേ
കാനനങ്ങൾ പലതുമുണ്ടു നല്ലപക്വജാലമുണ്ടു
നൂനമങ്ങു പോയി നീ വസിക്ക നല്ലത്
അല്ലായ്കിലെന്റെ കൈയ്യിൽ മേവിടുന്ന ഭല്ലമാശു
നല്ല നിന്റെ കണ്ഠചോരയിൽ കുളിച്ചിടും
നിന്റെ താത താതനാകുമിന്ദ്രനെ പിടിച്ചുകെട്ടി
താത പാദ കാഴചയാക്കി വച്ചുവല്ലോ ഞാൻ

ഏവന്തിമിര്‍ത്തു കപിരാക്ഷസ

Malayalam

ഏവന്തിമിര്‍ത്തു കപിരാക്ഷസ ജാലമപ്പോൾ
യുദ്ധം ഭയാനകതരനൂചകാര വേഗാല്‍  
താവല്‍ പുരന്ദരജയീദൃഢമംഗദന്തം
പോരിന്നെതിര്‍ത്തു രവിസൂനുമഥ പ്രഹസ്തൻ

തദനു രഘുകുലേശന്‍

Malayalam

തദനു രഘുകുലേശന്‍ വാനരൈര്‍ദ്ദേവതുല്യൈഃ
പുരമതിലധിരൂഢശ്ചണ്ഡകോദണ്ഡപാണിഃ
തദനു ദശമുഖന്‍ കേട്ടേകിനാൻ കൗണപാംസ്താൻ
ദിശിദിശി പട പോവാന്‍ തേ യയുത്സല്‍ക്ഷണേന

Pages