യുദ്ധം
കൊട്ടാരക്കരക്കരത്തമ്പുരാന്റെ രാമനാട്ടം അവസാനത്തെ കഥ
ദേവകളും വിഷ്ണുവുമിന്ദ്രനുമായ്‌വന്നു
ദേവകളും വിഷ്ണുവുമിന്ദ്രനുമായ്‌വന്നു
ആവോളവുമമർ ചെയ്തുവെന്നാകിലും
സീതയെ നൽകീടുകയില്ല ഞാൻ നിർണ്ണയം
ഏതുമെന്നോടിതു ചോല്ലീടൊല്ലാ വൃഥാ
രാവണ മഹാമതേ കേൾക്ക
രാവണ മഹാമതേ കേൾക്ക മമ വാക്കു നീ
താവക ഹിതം ചെറ്റു ചോല്ലീടുന്നുണ്ടു ഞാൻ
തവ രാമനൊരു ദോഷമെന്നുമേ ചെയ്തിതോ
രവികുല ശിരോമണി തന്നുടെ ഭാര്യയേ
വഞ്ചിച്ചു തന്നെ നീ കൊണ്ടു പോന്നതിനാൽ
അഞ്ജസാ വന്നീടും വംശനാശം ദൃഢം
ഇനി എങ്കിലും രാമജായയാം സീതയെ
മനസി മടി കൂടാതെ നൽകിയില്ലെങ്കിലോ
ഗുണവാരിധേ വീര രാവണ മഹാമതേ
നൂനമീവംശവും നഷ്ടമാമല്ലോ
നന്ദന മഹാമതേയെന്നുടയ ചിന്തയിൽ
ശ്ലോകം:
ദശമുഖ വചനത്താൽ കിങ്കരർ പോയ ശേഷം
ദശമുഖ ജനയിത്രീ മാല്യവാനും സമേത്യ
നിശിചര കുലനാശം ഹന്ത ചിന്തിച്ചു ചിത്തേ
നിശിചര വരമേവം ചൊല്ലിനാൻ മുന്നമേതാൻ
പദം:
നന്ദന മഹാമതേയെന്നുടയ ചിന്തയിൽ
സന്തതം വളരുന്നു സന്താപമേറ്റവും
ഹന്ത നീയറിയാതെ ധർമ്മമൊന്നില്ലല്ലോ
എന്തിനായിതു വൃധാ വംശനാശത്തിനായി
ഇനിയെങ്കിലും രാമജായയാം സീതയെ
ഗുണവാരിധേ! വീര നൽകീടുക വേണമേ
മനസി നീ മടിയാതെ നൽകിയില്ലെങ്കിലോ
നൂനമീവംശവും നഷ്ടമാമല്ലോ
രംഗം പതിമൂന്ന് രാവണരാജധാനി
നന്മ കരുതും ഹൃദയമുള്ള മന്ത്രികളേ
ശ്ലോകം:
രഘുവരനപമാനം ചെയ്തുടൻ പങ്‌ക്തികണ്ഠം
വിരവൊടു ഭവനത്തിൽ യാത്രയാക്കീ ദയാവാൻ
സതു ഹ്രിദിപരിതാപന്മന്ത്രിണോമൂഢമൂഢാൻ
സകരുണമുടനഗ്രേ ചൊല്ലീനാശരേന്ദ്രൻ
രംഗം പന്ത്രണ്ട് രാവണരാജധാനി
രേരേ രാവണ വൈരിദുരാത്മൻ
രേരേ രാവണ വൈരിദുരാത്മൻ
പോരിന്നായ് വിരവിൽ വരിക
നാരിചോരനായുള്ളോരു നീ
എന്റെ സോദരനേയും കൊന്നിപ്പോൾ പോകുന്നോ
ചാരുവാന്നിന്റെ തേരു തെളിക്കുന്ന
സാരഥിയേ ഞാൻ കൊല്ലുന്നു കാൺക നീ
തേരുരുൾകളും തേരും കുതിരയും പാരമാകിയ നിന്നുടെ സൈന്യവും
വാരണങ്ങളും വാജിയുമെല്ലാമോരതെ വിരവോടു ഹനിക്കുന്നേൻ
നിന്റെ ആയുധജാലങ്ങളൊക്കെയും എന്റെ ബാണങ്ങൾ കൊണ്ടു മുറിക്കുന്നേൻ
കുണ്ഡലങ്ങൾ മുടി കവചവും
മണ്ഡലങ്ങളുമൊക്കെ മുറിക്കുന്നേൻ
ശസ്ത്രവും പോയി നിൽക്കൂന്ന നിന്നെഞാ
ലക്ഷ്മണൻ ശക്തികൊണ്ടു തൽക്ഷണം
ഇടശ്ലോകം
ലക്ഷ്മണൻ ശക്തികൊണ്ടു തൽക്ഷണം വീണശേഷം
ദക്ഷനാം രാമചന്ദ്രൻ ക്രുദ്ധനായ് വില്ലുമായി
തൂണിയിൽ നിന്നു ബാണം കയ്യിലമ്മാറെടുത്തു
രാവണം കണ്ടു ചൊന്നാൻ വൈരിവിദ്രാ വിരാമൻ
സ്വാമിയെടുത്തു രാമൻ മുന്നം
സ്വാമിയെടുത്തു രാമൻ മുന്നം കൊണ്ടുപോവൻ
നൂനമിന്നിവനെക്കൊല്ലുമെന്നാര്യൻ ശ്രീരാമൻ