നാരദൻ

നാരദൻ (മിനുക്ക്, മഹർഷി വേഷം)

Malayalam

നാരദ, ഭവാനെന്തുഭാവമിപ്പോൾ?

Malayalam

അഥ തദാ ശതമന്യുരഖിന്നധീ-
രഖിലദൈവതയൗവതസേവിതഃ
സഹ പുലോമജയാപ്യനുലോമയാ
നിജഗൃഹേ ജഗൃഹേ സ സുഖാസികാം.

നളേനുഷക്താമപബുദ്ധ്യ പുത്രീം
സ്വയംവരോദ്യോഗിനി ഭീമഭൂപേ
സുപർവ്വലോകാഭിമുഖം പ്രയാന്തം
സ പർവ്വതോ നാരദമാബഭേഷേ

വീരലോകമണേ, ചിരം ജീവ

Malayalam

വിവൃണ്വതീനാം പ്രണയം പചേളിമം
സുവർണ്ണഹംസസ്യ ഗിരാമഥാവധൗ
വിപന്നസന്താപഹരഃസമാഗതോ
നൃപം നമന്തം നിജഗാദ നാരദഃ

പല്ലവി:
വീരലോകമണേ, ചിരം ജീവ
നിഷധേന്ദ്ര, വിരസേനസുത,

അനു.
വാരിജസംഭൂതി മേ പിതാ
വരദനായി കാരുണ്യശാലീ.

ച.1
എന്നോടൊന്നരുളി ജഗദ്ഗുരു
യാഹി നാരദ,ഭൂപൻനളനൊടു
ഭൈമിയേയുമിങ്ങാത്മജന്മാരെയും
മേളയേതി തം ഭീമമഭിധേഹി.

2.
കലികൃതമഖിലമഘമകന്നിതു,
നളനപി മംഗലമവികലമുദയതു.
സതികളിൽമണിയൊടു നീ പുരം പ്രവിശ,
സന്മുഹൂർത്തവും സരസ്വതീ വദതു.

ഭീഷിതരിപുനികര

Malayalam

പ.
ഭീഷിതരിപുനികര, നൈഷധ! നീ കേള്‍ക്കവീര!
ഊഴിതന്‍നായകനാം നീ പാഴിലാക്കീടൊല്ലാജന്മം 

ചരണം 1
നാഴിക തികച്ചൊരുനാള്‍ വാഴുവേനല്ലൊരേടത്തും
ഏഷണയ്ക്കുനടപ്പന്‍ ഞാന്‍ ഏഴുരണ്ടുലോകത്തിലും.

ചരണം 2
കുണ്ഡിനപുരിയിലുണ്ടു സുന്ദരീ ദമയന്തീതി
കന്യകാരത്ന, മവളില്‍ വൃന്ദാരകന്മാര്‍ക്കും മോഹം.

ചരണം 3
രത്നമെല്ലാം നിനക്കുള്ളൂ, യജ്ഞമേ ദേവകള്‍ക്കുള്ളൂ,
യത്നമേതദര്‍ത്ഥം നൃപസത്തമ, നിനക്കുയോഗ്യം.

Pages