സഫലം നമ്മുടെ കാംക്ഷിതകാര്യം
നാരദൻ (മിനുക്ക്, മഹർഷി വേഷം)
ജയ ജയ രാവണ ലങ്കാപതേ
ജയ ജയ നക്തഞ്ചരാധിപതേ
ചരണം 1
സര്‍വൈകസാക്ഷി ഭവാനറിഞ്ഞീടാതെ
സാമ്പ്രതമൊന്നും ഇല്ലെങ്കിലും ചൊല്ലുവന്‍ .
ദുര്‍വാരഗര്‍വാന്ധനാകിയ ദക്ഷന്‍റെ
ദുര്‍ഭാഷണങ്ങള്‍ ഞാനെങ്ങനെ ചൊല്ലേണ്ടൂ!
പല്ലവി.
ചന്ദ്രചൂഡ! കേള്‍ക്ക മേ ഗിരം.
ചന്ദ്രചൂഡ കേള്‍ക്ക മേ.
ചരണം 2
ഇക്കാലമങ്ങൊരു യാഗം തുടങ്ങിപോല്‍
സല്‍ക്കരഭാഗം ഭവാനതിലില്ലപോല്‍!
ധിക്കരിക്കുന്നു ഭവാനയെന്നുള്ളതും
തൃക്കാല്‍ വണങ്ങീട്ടുണര്‍ത്തിപ്പാന്‍ വന്നു ഞാന്‍.
ഉറപ്പുള്ളോരനുരാഗം അവൾക്കുണ്ടങ്ങൊരുത്തനിൽ
ധരിപ്പതിനശക്യമത് എനിക്കുണ്ടോ വചിക്കാവൂ!
ലഭിച്ചീടുമവനവളെ; ഗുണൈരവൾ
ജയിപ്പവൾ സുരസ്ത്രീകളെ; ആസ്താമിദം;
ഗമിക്കുന്നേനവനീതലേ; തത്സ്വയംവരേ
മിളിതമാം നൃപതികുലേ കലഹമുണ്ടാം.
വിദർഭമന്നവനുണ്ടങ്ങനല്പസദ്ഗുണാ കന്യാ
വികല്പമില്ല അവൾതന്നോടെതിർപ്പാനില്ലൊരു നാരീ;
കേൾക്കുന്നൂ സ്വയംവരവും ഉണ്ടെന്നു; നീളെ
പാർക്കുന്നിതാൾവരവും; രാജാക്കന്മാർ
നോക്കുന്നു കോപ്പുതരവും, തത്പ്രാപ്തിക്കു
നോൽക്കുന്നു, പകലിരവുംഎല്ലാരും.
എനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം
നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവും;
അനർഗ്ഗളമൊരു സമരം കാണാഞ്ഞുള്ളിൽ
കനക്കെയുണ്ടഴൽ; പ്രചുരം അതു സാധിക്കിൽ
പ്രതിക്രിയയായ് പകരം എന്തുചെയ്‌വൂ ഞാൻ?
അനുഗ്രഹം തരുവൻ പരം മഹേന്ദ്ര...
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.