ഹനൂമാൻ

ഹനൂമാൻ (വെള്ളത്താടി, വട്ടമുടി)

Malayalam

ഭീതിയുള്ളിലരുതൊട്ടുമേ തവ

Malayalam

[[ ധസമുദ്രസംലംഘരൂപദർശനേ
സമുത്സുകാ യാതികഠോരഭീഷണാം
സമീരജന്മാപി സമീപവർത്തിനേ
സമീരജായാത്മതനൂദർശയൽ
 
തതഃ സ്വരൂപം ഭയദം ഹനൂമതഃ
പ്രസിദ്ധകീർത്തേഃ പ്രസമീക്ഷ്യ പാണ്ഡവഃ
അതീവ ഭീതഃ പ്രണിപത്യ പാദയോ-
രിതീദമേനം വചനം ബഭാഷെപ ]]

രാവണാന്തകനായീടും

Malayalam

രാവണാന്തകനായീടും രാമന്റെ ദൂതനാകും ഞാന്‍

ചെമ്പട കാലം താഴ്ത്തി 16 മാത്ര
താവകസഹജന്‍ മമ നാമം ഹനുമാനല്ലോ
പല്ലവി
(വാചം ശ്രൃണു മേ മാനുഷപുംഗവ)
 
ചരണം 1
[[ ബാലിഭയംകൊണ്ടു ഭാനുനന്ദനൻ വാഴുമ്പോൾ
വേല പലതും ചെയ്തവൻ വേദന കളഞ്ഞതും ഞാൻ ]]

ജലവിലോചനയായ ജനകയെ കാണ്‍മതിനായി
ജലധി ലംഘിച്ചു ലങ്കയെ ജ്വലനാല്‍
സംഹരിച്ചതും ഞാന്‍

(വാചം ശൃണു)

ഉലകിതിൽ ബലവാൻ

Malayalam

ഉലകിതില്‍ ബലവാന്‍ ആകിയ ഭവാനെന്നെ
വിലംഘിച്ചു വിരവോടു ഗമിച്ചാലും
കലുഷതയതുകൊണ്ടു നഹി മമ മനതാരില്‍
അലസരില്‍ കൃപ തവ കുലധര്‍മ്മമറിഞ്ഞാലും

നൃപതേ ഞാനും

Malayalam

രൂക്ഷാക്ഷരൈരിതി മുഹുര്‍മ്മുഹുരാക്ഷിപന്തം
വീക്ഷന്നഥാര്‍ദ്ധവനിനിമീലിതചക്ഷുഷാ തം
പ്രക്ഷീണശക്തിരിവ വേപഥുമാന്‍ വിലക്ഷോ
ദക്ഷോപി ദീനവദുവാച തമൃക്ഷനാഥഃ
 
പല്ലവി
നൃപതേ ഞാനും ഉപചാരാദികള്‍ ചെയ്യാ-
ഞ്ഞതിനാലരുതു കോപം നൃപതേ
 
അനുപല്ലവി
ജരകൊണ്ടു നടപ്പാനും അരുതാതെ വലഞ്ഞുഞാന്‍
ചിരകാലമിഹവാഴുന്നതു ഭവാനറിഞ്ഞാലും
 
ചരണം 1
നരന്മാരിലൊരുവനുമിതിലൂടെ വഴി
നടപ്പാറില്ലതു വീര ധരിച്ചാലും
സുരജനപരിഭവം വരുമിഹ ചരിക്കിലോ
നരവര വിരവോടു പുരമേവ ഗമിച്ചാലും

ആരിഹ വരുന്നതിവ

Malayalam

അഭ്യര്‍ത്ഥിതോ ദയിതയേവമദീനകാന്തി-
രഭ്യുല്‍പപാത ഗുരുശൈലവനം ഗദാവാന്‍
തല്‍ഭൂരിവേഗസത്വരവച്ഛലേന
പത്ഭ്യാം ഹതേന രുദിതം ഗിരിണാഭിയേവ
 
ശാതോദരീചടുലചാരുകടാക്ഷപാത-
പാഥേയവാന്‍ പ്രവിചരന്‍ പ്രിയസാഹസോസൌ
പാദപ്രപാതചകിതാഖിലസ്വത്വജാതം
വാതാത്മജോപി കദളീവനമാസസാദ
 
ആയാസഹീനമതിഘോരഗദാസഹായ-
മായാന്തമാശു ഹനുമാന്‍ ഭുജശക്തിമന്തം
രാമം സ്മരന്‍ സസുഖമത്ര തപഃ പ്രകുര്‍വ്വന്‍
ഭീമം സമീക്ഷ്യ സമചിന്തയ ദേവമന്തഃ
 
ചരണം 1
ആരിഹ വരുന്നതിവനാരുമെതിരില്ലയോ
പാരമിയലുന്ന മദമാര്‍ന്നു വിപിനേ
 

Pages