പങ്‌ക്തികണ്‌ഠ കേളെടാ നീ
Malayalam
പങ്‌ക്തികണ്‌ഠ കേളെടാ നീ ബന്ധുരമെന്‍ വചനത്തെ
ചിന്തതെളിവോടുതന്നെ ഉരചെയ്‌തീടാം
യുദ്ധഭൂമിയില്‍ നിന്നുടെ പുത്രനെ ഹനിച്ചവന്‍ ഞാന്‍
ഇത്രലോക്യവാസികളാം വില്ലാളികള്‍ക്കു
പരമഗുരുവായ രാമചന്ദ്രന്‍ തന്നുടയ ദൂതനഹം
ഖരാദിയെ കൊന്ന വീരന്റെ
നിന്നുടെ സഹജയായ നക്തഞ്ചരനാരിതന്നെ
കൃത്തനാസാകുചയാക്കിച്ചെയ്‌ത വീരന്റെ
കേളെടായെന്‍ ബാഹുവീര്യം മല്‌ക്കരതാഡനത്തിങ്കല്‍
നില്‌ക്കയില്ലമേരുപോലും ലങ്കയോ പിന്നെ